വികസിത രാഷ്ട്രത്തിന്റെ തലത്തിലേക്ക് കേരളത്തെ ഉയര്‍ത്തും –മുഖ്യമന്ത്രി
text_fieldsവടകര: വികസിത രാഷ്ട്രത്തിെൻറ തലത്തിലേക്ക് കേരളത്തെ ഉയര്‍ത്താനാണ് ഇടതുമുന്നണി ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വടകരയില്‍ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാഷിസ്റ്റ് ശക്തികളോട് സന്ധി ചെയ്യുന്ന നിലപാടാണ് കേരളത്തില്‍ ചിലര്‍ സ്വീകരിക്കുന്നത്.
പൗരത്വ ബില്‍ നടപ്പാക്കില്ലെന്നു നിയമസഭ പ്രമേയം പാസാക്കിയ നാടാണ് നമ്മുടേത്. നാലു വോട്ട് പോരട്ടെ എന്ന അവസരവാദ നിലപാടാണ് യു.ഡി.എഫ് നേതൃത്വത്തിേൻറത്. അഴിഞ്ഞാടാന്‍ അവസരം കിട്ടിയാല്‍ ഫാഷിസം രൗദ്രഭാവം പ്രകടിപ്പിക്കും. തല്ക്കാലം കുറച്ച് വോട്ടിനുവേണ്ടി ഫാഷിസ്റ്റ് ശക്തികളെ താലോലിക്കാന്‍ ശ്രമിക്കുന്നവര്‍ നാടിെൻറ പാരമ്പര്യത്തെയാണ് നശിപ്പിക്കുന്നത്. പ്രചാരണത്തിെൻറ അവസാനവേളയില്‍ നുണകളുടെ പ്രവാഹമായിരിക്കുമെന്ന് പിണറായി മുന്നറിയിപ്പു നല്കി. പടച്ചുവിടുന്ന നുണകള്‍ക്ക് ആയുസ്സ് യഥാര്‍ഥ വിവരം പുറത്തുവരുന്നതുവരെ മാത്രമേയുള്ളൂ.
ഇതിനായി ജാഗ്രത പാലിക്കണമെന്നും പിണറായി പറഞ്ഞു. സി.കെ. നാണു എം.എല്‍.എ അധ്യക്ഷത വഹിച്ചു. പി. സതീദേവി, മനയത്ത് ചന്ദ്രന്, സി. ഭാസ്കരന്, ആര്. സത്യന് തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

