Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_rightചാ​നി​യം​ക​ട​വി​ൽ...

ചാ​നി​യം​ക​ട​വി​ൽ മൂ​ന്ന് വ്യാ​ജ സ്റ്റീ​ൽ ബോം​ബു​ക​ൾ ക​ണ്ടെ​ത്തി

text_fields
bookmark_border
ചാ​നി​യം​ക​ട​വി​ൽ മൂ​ന്ന് വ്യാ​ജ സ്റ്റീ​ൽ ബോം​ബു​ക​ൾ ക​ണ്ടെ​ത്തി
cancel
camera_alt

ചാ​നി​യം​ക​ട​വി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത വ്യാ​ജ ബോം​ബു​ക​ൾ

വ​ട​ക​ര :ചാ​നി​യം​ക​ട​വി​ൽ ബോം​ബ് സ്‌​ക്വാ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മൂ​ന്ന് വ്യാ​ജ സ്റ്റീ​ൽ ബോം​ബു​ക​ൾ ക​ണ്ടെ​ത്തി.​ചാ​നി​യം​ക​ട​വ് റോ​ഡ് ജ​ങ്ഷ​നി​ൽ ക​ലു​ങ്കി​ന​ടി​യി​ൽ ബ​ക്ക​റ്റി​ൽ സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു വ്യാ​ജ ബോം​ബു​ക​ൾ . ക​ണ്ടെ​ടു​ത്ത ബോം​ബു​ക​ൾ പു​റ​മേ​രി കു​നി​ങ്ങാ​ട് ക്വാ​റി​യി​ലേ​ക്ക് മാ​റ്റി നി​ർ​വ്വീ​ര്യ​മാ​ക്കു​മ്പോ​ഴാ​ണ് വ്യാ​ജ​മാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. സ്റ്റീ​ൽ പാ​ത്ര​ത്തി​ൽ മ​ണ​ലും ചെ​റി​യ തോ​തി​ൽ വെ​ടി​മ​രു​ന്നും നി​റ​ച്ച നി​ല​യി​ലാ​യി​രു​ന്നു. നി​ർ​വീ​ര്യ​മാ​ക്കു​മ്പോ​ൾ

പൊ​ട്ടി​യി​ല്ല. സ്റ്റീ​ൽ പാ​ത്രം ഭീ​തി പ​ര​ത്താ​ൻ കൊ​ണ്ട് വെ​ച്ച​താ​ണോ​യെ​ന്നും സം​ശ​യ​മു​ണ്ട്.​മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം സി.​പി.​എം -ലീ​ഗ് സം​ഘ​ർ​ഷ​ത്തി​ൽ ഇ​രു വി​ഭാ​ഗ​ങ്ങ​ളി​ലാ​യി മൂ​ന്ന് പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റി​രു​ന്നു. ഇ​തെ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് ക​ന​ത്ത പൊ​ലീ​സ് കാ​വ​ൽ തു​ട​രു​ക​യാ​ണ്.​ഇ​തി​നി​ടെ​യാ​ണ് വ്യാ​ജ ബോം​ബു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. വ്യാ​ജ ബോം​ബു​ക​ൾ ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ വ​ട​ക​ര പൊ​ലീ​സും ബോം​ബ് സ്‌​ക്വാ​ഡും ഡോ​ഗ് സ്ക്വാ​ഡും വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി. പ​രി​ശോ​ധ​ന​യി​ൽ ബോം​ബ് സ്‌​ക്വാ​ഡ് എ​സ്.​ഐ.​കെ.​പി. ബാ​ബു,ഷി​ബി​ൻ​ലാ​ൽ , രാ​ജേ​ഷ്, അ​രു​ൺ, സൗ​മി​ത്ത്, ഡോ​ഗ് സ്ക്വാ​ഡി​ലെ അ​ഭി രാ​ഗ് , രാ​ഹു​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vadakarasteel bombFake bombKozhikode
News Summary - Three fake steel bombs found in Chaniyam shop
Next Story