സ്വാഭാവിക മരണങ്ങളിൽ പോസ്റ്റ്മോർട്ടം വേണമെന്ന പിടിവാശി ഒഴിവാക്കണം –കെ.കെ. രമ
text_fieldsവടകര: അസുഖബാധിതരായി കിടക്കുന്നവർക്കുണ്ടാവുന്ന സ്വാഭാവിക മരണങ്ങളിലും പോസ്റ്റ്മോർട്ടം വേണമെന്ന നിലപാട് പുനഃപരിശോധിക്കണമെന്ന് കെ.കെ. രമ എം.എൽ.എ ആവശ്യപ്പെട്ടു.
വീടുകളിൽ നടക്കുന്ന സ്വാഭാവിക മരണങ്ങളിൽ ബന്ധുക്കൾക്കോ നാട്ടുകാർക്കോ ഒരുവിധ പരാതികളുമില്ലെങ്കിലും പോസ്റ്റ്മോർട്ടം വേണമെന്ന നിലപാടാണ് വടകരയിലെ പൊലീസ് അധികാരിക്കളളത്. ഇത് ബന്ധുക്കൾക്കും മറ്റും വളരെയേറെ പ്രയാസങ്ങളാണ് ഉണ്ടാക്കുന്നത്. ക്രിമിനൽ നടപടി ചട്ടം 174ൽ പറയുന്ന പോസ്റ്റ്മോർട്ടം വേണ്ട കാരണങ്ങൾ ഒന്ന;മില്ലാത്ത മരണങ്ങളിലും പൊലീസ് അധികാരികൾ പോസ്റ്റ്മോർട്ടത്തിനായി പിടിവാശി കാണിക്കുകയാണ്.
ബന്ധുക്കൾക്കും നാട്ടുകാർക്കും ജനപ്രതിനിധികൾക്കും സംശയങ്ങളൊന്നുമില്ലാത്ത മരണങ്ങളിൽ പോലും പൊലീസി െൻറ എതിർപ്പില്ലാ രേഖ ലഭിക്കുന്നില്ല. ഒരു ദിവസംകൊണ്ടുതന്നെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കണമെന്ന ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ഉത്തരവുപോലും ഇക്കാര്യത്തിൽ പാലിക്കപ്പെടുന്നില്ല.
സ്വാഭാവികമായി വീടുകളിൽ നടക്കുന്ന മരണങ്ങളിൽപോലും നടപടികൾ പൂർത്തിയാക്കി മൃതദേഹം വിട്ടുകിട്ടാൻ ദിവസങ്ങളെടുക്കുകയാണ്. ഇക്കാര്യത്തിൽ നിയമപരമായി ചെയ്യാവുന്ന കാര്യങ്ങൾ ചെയ്ത് മനുഷ്യത്വപരമായി കാര്യങ്ങളെ ഉൾക്കൊള്ളാൻ അധികാരികൾ തയാറാകണം. വകുപ്പ് 174 ൽ പറയുന്ന കാരണങ്ങളിൽ ഒരു വിട്ടുവീഴ്ചയും വേണ്ട.
അതേസമയം, കോവിഡ് കാലത്തും എല്ലാ മരണങ്ങളിലും പോസ്റ്റ്മോർട്ടം വേണമെന്ന നിലപാട് അടിയന്തരമായി പുന:പരിശോധിക്കണം. ഈ വിഷയവുമായി ബന്ധപ്പെട്ട് ഡി.ജി.പിയോടും റൂറൽ എസ്.പിയോടും കാര്യങ്ങൾ വിശദീകരിച്ചതായും അനുകൂല തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും എം.എൽ.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

