Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_rightമത്സ്യബന്ധന ബോട്ട്...

മത്സ്യബന്ധന ബോട്ട് കരയിലേക്ക് ഇടിച്ചു കയറി തകർന്നു; തൊഴിലാളികൾ രക്ഷപ്പെട്ടു

text_fields
bookmark_border
മത്സ്യബന്ധന ബോട്ട് കരയിലേക്ക് ഇടിച്ചു കയറി തകർന്നു; തൊഴിലാളികൾ രക്ഷപ്പെട്ടു
cancel
camera_alt

1. വ​ട​ക​ര താ​ഴെ അ​ങ്ങാ​ടി​യി​ൽ നി​യ​ന്ത്ര​ണം​വി​ട്ട് ക​ര​യി​ലേ​ക്ക് ക​യ​റി മ​ണ​ലി​ൽ അ​ക​പ്പെ​ട്ട ബോ​ട്ട് 2. ബോ​ട്ട് പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന നി​ല​യി​ൽ

വ​ട​ക​ര: മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ നി​യ​ന്ത്ര​ണം​വി​ട്ട് ക​ര​യി​ലേ​ക്കി​ടി​ച്ചു​ക​യ​റി​യ ബോ​ട്ട് ത​ക​ർ​ന്നു. തൊ​ഴി​ലാ​ളി​ക​ൾ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. വ​ട​ക​ര താ​ഴെ അ​ങ്ങാ​ടി​യി​ൽ (ആ​ട്മു​ക്ക്) ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. ത​ല​ശ്ശേ​രി ത​ലാ​യി പു​ന്നോ​ൽ സ്വ​ദേ​ശി ശ്രീ​ജി​ത്തി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബോ​ട്ടാ​ണ് ത​ക​ർ​ന്ന​ത്.

ആ​ഴ​ക്ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ ബോ​ട്ടി​ന്റെ ഫാ​നി​ൽ വ​ല​യും ക​യ​റും കു​ടു​ങ്ങി നി​യ​ന്ത്ര​ണം​വി​ട്ട് ക​ര​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ബോ​ട്ടി​ന്റെ അ​ടി​ഭാ​ഗം മ​ണ​ലി​ൽ പു​ത​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു.

ഇ​തി​നാ​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ഏ​റെ പ​ണി​പ്പെ​ട്ടി​ട്ടും ബോ​ട്ട് ക​ട​ലി​ലേ​ക്ക് നീ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. പി​ന്നീ​ട് തി​ര​മാ​ല​ക​ള​ടി​ച്ചു​ക​യ​റി ബോ​ട്ട് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ക​ര​യി​ലെ മ​ണ​ലി​ൽ അ​ക​പ്പെ​ട്ട വി​വ​രം കോ​സ്റ്റ​ൽ പൊ​ലീ​സി​നെ അ​റി​യി​ച്ചെ​ങ്കി​ലും ര​ക്ഷ​പ്പെ​ടു​ത്താ​ൻ ന​ട​പ​ടി​ക​ളു​ണ്ടാ​വാ​തി​രു​ന്ന​താ​ണ് പൂ​ർ​ണ​മാ​യും ബോ​ട്ട് ത​ക​രാ​നി​ട​യാ​ക്കി​യ​തെ​ന്ന് ബോ​ട്ടി​ലു​ള്ള​വ​ർ പ​റ​ഞ്ഞു. ഒ​ഡി​ഷ സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ചു​പേ​രാ​ണ് സം​ഭ​വം ന​ട​ക്കു​മ്പോ​ൾ ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.

പ​ത്തു​ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്ന ബോ​ട്ടി​ലെ സാ​ധ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും നീ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ക​ര​യി​ലെ​ത്തി​യ ബോ​ട്ട് ര​ക്ഷ​പ്പെ​ടു​ത്താ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത കോ​സ്റ്റ​ൽ പൊ​ലീ​സി​ന്റെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധ​മു​യ​ർ​ന്നി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fishing boatcrashed
News Summary - The fishing boat ran aground and crashed; The workers escaped
Next Story