Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാലം തകർന്നു; വൻ അപകടം ഒഴിവായി
text_fieldsbookmark_border
കണ്ണൂക്കര ബീച്ച് റോഡിൽ തകർന്നുവീണ പാലം
വടകര: കണ്ണൂക്കര ബീച്ച് റോഡിൽ പാലം തകർന്ന് വീണു. വൻ അപകടം ഒഴിവായത് തലനാരിഴക്ക്. നജാത്ത് സിബിയാൻ മദ്റസക്ക് സമീപമുള്ള പാലമാണ് കഴിഞ്ഞ ദിവസം തകർന്നത്. വിവാഹ പാർട്ടി പാലം കടന്ന ഉടനെയാണ് പാലം തകർന്നുവീണത്.
വിദ്യാർഥികൾ ഉൾപ്പെടെ നിരവധി യാത്രക്കാർ ആശ്രയിക്കുന്ന പാലം തകർന്നത് വൻ യാത്രാദുരിതത്തിനിടയാക്കിയിട്ടുണ്ട്. രണ്ടുവർഷം മുമ്പാണ് മേഖലയിലെ മാടാക്കര പുത്തൻകണ്ടി പാലം തകർന്നുവീണത്. പഴയ പാലങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും തകർന്ന പാലം പുനർനിർമിക്കണമെന്നും എസ്.ഡി.പി.ഐ ഒഞ്ചിയം പഞ്ചായത്ത് കമ്മിറ്റി അധികാരികളോട് ആവശ്യപ്പെട്ടു.
Next Story

