പഴയ കാലം ഓർത്തും പുതിയ അനുഭവങ്ങൾ കൈമാറിയും 45 വർഷങ്ങൾക്ക് ശേഷം അവർ ഒത്തുകൂടി
text_fieldsവടകര: 45 വർഷങ്ങൾക്ക് മുമ്പ് ബാംഗ്ലൂരിൽ ഒരുമിച്ച് പഠിച്ചവർ വടകര മുൻസിപ്പൽ പാർക്ക് ഹാളിൽ ഒത്തുചേർന്നു. ബാംഗ്ലൂർ കമലാ നെഹ്റു ടീച്ചേഴ്സ് ട്രെയിനിങ് സ്കൂളിൽ പഠിച്ചവരാണ് സംഗമിച്ചത്. ജീവിതത്തിൻ്റെ നാനാ വഴികളിലേക്ക് പോയവർ ഒത്തു കൂടിയപ്പോൾ പഴയ കാലങ്ങൾ ഓർത്തും പുതിയ അനുഭവങ്ങൾ പരസ്പരം കൈമാറിയത് ഉത്സവമായി മാറി.
ഒപ്പമുണ്ടായിരുന്ന ബുദ്ധിമുട്ടുന്നവർക്ക് സാന്ത്വനവും ചാരിറ്റിയും സാമൂഹ്യ പ്രവർത്തനങ്ങളും എൻ്റർടൈൻമെൻ്റുകളുമാണ് ഉല്ലാസയാത്ര എന്ന കൂട്ടായ്മയുടെ ഉദ്ദേശം. ഉൽസവ സംഗമം പാനൂർ പുളിയമ്പ്രറം എം എൽ പി സ്കൂൾ റിട്ടയർഡ് അധ്യാപകൻ കെ കെ ശങ്കരൻ ഉദ്ഘാടനം ചെയ്തു. ചന്ദ്രൻ മൂലാട് അധ്യക്ഷത വഹിച്ചു.
മുൻ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍റെ ഭാര്യ വിനോദിനി കോടിയേരി, കെ. പ്രസന്നൻ, ടി.വി. ഗംഗാധരൻ, രവി ചെമ്പ്ര, സുരേഷ് ടി. കെ., പി. സി. സുരേന്ദ്രനാഥ്, ഹരി പെരിങ്ങത്തൂർ, കെ.ടി. ബാബു, സി.ആർ. പൂക്കാട്, ശാന്ത കോഴിക്കോട് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

