Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തെരുവുനായെ ഭയന്നോടിയ വിദ്യാർഥിനിക്ക് ബൈക്കിടിച്ച് പരിക്ക്
text_fieldsbookmark_border
വടകര: സ്കൂളിൽനിന്ന് മടങ്ങുന്നതിനിടെ തെരുവുനായുടെ ആക്രമണത്തിൽനിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച വിദ്യാർഥിനിക്ക് ബൈക്കിടിച്ച് പരിക്ക്. മടപ്പള്ളി ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ എട്ടാംക്ലാസ് വിദ്യാർഥിനി ഒഞ്ചിയത്തെ ദേവ്നക്കാണ് (13)പരിക്കേറ്റത്.
വ്യാഴാഴ്ച വൈകീട്ട് 4.15ഓടെ മടപ്പള്ളി പോസ്റ്റ് ഓഫിസിനു സമീപത്താണ് അപകടം. സഹപാഠികളോടൊപ്പം നടന്നുപോകുന്നതിനിടയിലാണ് ഇവരുടെ പിറകെ തെരുവുനായ് ഓടിയത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ റോഡ് മുറിച്ച് ഓടുമ്പോഴാണ് ബൈക്കിടിച്ചത്. പരിക്കേറ്റ ദേവ്നയെ വടകര ആശ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

