Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സിൽവർ ലൈൻ: കല്ലിടാൻ അനുവദിക്കില്ല -കെ.കെ. രമ എം.എൽ.എ
text_fieldsbookmark_border
പുതുപ്പണം കറുകയിൽ സിൽവർ ലൈൻ പദ്ധതി വിരുദ്ധ സമരസംഗമം കെ.കെ. രമ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Listen to this Article
വടകര: കെ-റെയിൽ സിൽവർ ലൈൻ പദ്ധതിക്ക് വേണ്ടി മണ്ഡലത്തിൽ സർവേക്കല്ല് സ്ഥാപിക്കുന്നത് ജനങ്ങളോടൊപ്പം ചേർന്നുതടയുമെന്ന് കെ.കെ. രമ എം.എൽ.എ പറഞ്ഞു. ബഫർസോൺ കാര്യത്തിൽ മന്ത്രിയും അധികൃതരും പറയുന്നത് രണ്ട് തരത്തിലാണ്.
പുതുപ്പണം കെ-റെയിൽ വിരുദ്ധസമിതി സംഘടിപ്പിച്ച ഇരകളുടെ സമരസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു രമ. ജില്ല ചെയർമാൻ ടി.ടി. ഇസ്മയിൽ മുഖ്യപ്രഭാഷണം നടത്തി. സമരസമിതി ചെയർമാൻ പി.എം. മുസ്തഫ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ കെ. റജീന, ഫൗസിയ, രാഷ്ടീയപാർട്ടി നേതാക്കളായ വിജയ ബാബു, കെ. സഹീർ, അബ്ദുറബ്ബ്, നിസ്താർ, ഷാജഹാൻ, നസീർ, എന്നിവർ സംസാരിച്ചു. എ.പി. ഷാജിത്ത് സ്വാഗതവും വി.ടി. വിനീഷ് നന്ദിയും പറഞ്ഞു.
Next Story

