കാത്ത് നിന്നിട്ടും രോഗിക്ക് അഡ്മിഷൻ ലഭിച്ചില്ല; വടകര ഗവ. ജില്ല ആശുപത്രിയിൽ വാക്കേറ്റവും ബഹളവും
text_fieldsവടകര ഗവ. ജില്ല ആശുപത്രിയിൽ രോഗിക്ക് അഡ്മിഷൻ ലഭിക്കാത്തതിനെ തുടർന്നുണ്ടായ ബഹളം
വടകര: കാത്തിരുന്നിട്ടും രോഗിക്ക് അഡ്മിഷൻ ലഭിക്കാത്തതിനെ തുടർന്ന് വടകര ഗവ. ജില്ല ആശുപത്രിയിൽ വാക്കേറ്റവും ബഹളവും. തിങ്കളാഴ്ച രാവിലെ 10 ഓടെയാണ് സംഭവം. കുട്ടികളുടെ ഡോക്ടർ അഡ്മിറ്റ് ചെയ്ത രോഗിക്ക് അഡ്മിഷൻ കാർഡിന് കാത്ത് നിന്നിട്ടും ലഭിക്കാത്തതാണ് പ്രശ്നങ്ങൾക്കിടയാക്കിയത്. അഡ്മിഷൻ സംബന്ധിച്ച കാര്യങ്ങൾ അടക്കം ചെയ്യുന്ന രണ്ട് കൗണ്ടറുകളാണ് ആശുപത്രിയിലുള്ളത്.
കൗണ്ടറിലെ ക്യൂവിൽ അത്യാസന്ന നിലയിലായ രോഗിക്ക് അഡ്മിഷൻ കാർഡിനായി ഏറെ നേരം കാത്ത് നിന്നിട്ടും ലഭിച്ചില്ല. ഇതോടെ ക്യൂവിൽ നിന്ന രോഗിയുടെ ബന്ധുക്കൾ ചോദ്യം ചെയ്തതോടെ ആശുപത്രി സംഘർഷഭരിതമായി. ആശുപത്രിയിലെത്തിയ മറ്റ് രോഗികളും വിഷയത്തിൽ ഇടപെട്ടതോടെ സംഘർഷം രൂക്ഷമാവുകയും പൊലീസ് എത്തി സംഘർഷത്തിന് അയവ് വരുത്തി. ആശുപത്രിയിലെ രണ്ട് കൗണ്ടറുകളും കൈകാര്യം ചെയ്യാൻ ഇന്നലെ ഒരു ജീവനക്കാരി മാത്രമെ ഉണ്ടായിരുന്നുള്ളു ഇതാണ് പ്രശ്നങ്ങൾക്കിടയാക്കിയത്.
രണ്ട് കൗണ്ടറുകളും ഒരാൾ കൈകാര്യം ചെയ്തതോടെ രോഗികൾ ദുരിതത്തിലാവുകയായിരുന്നു. കഴിഞ്ഞ ദിവസം ഒ.പി ടിക്കറ്റിനെ ചൊല്ലി ആശുപത്രിയിൽ സംഘർഷമുണ്ടായിരുന്നു. ക്യൂവിൽ നിന്ന രോഗികൾക്ക് ഒ.പി ടിക്കറ്റ് ലഭിച്ചില്ലെന്നായിരുന്നു പരാതി. ഇതേ ചൊല്ലി ഏറെ നേരം ആശുപത്രിയിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ജീവനക്കാരുടെ കുറവ് ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

