Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഏഴു വയസ്സുകാരിക്ക് ക്രൂരമർദനം; ദമ്പതികൾക്ക് രണ്ടു വർഷം തടവ്

text_fields
bookmark_border
ഏഴു വയസ്സുകാരിക്ക് ക്രൂരമർദനം; ദമ്പതികൾക്ക് രണ്ടു വർഷം തടവ്
cancel

വടകര: ഏഴു വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ ദമ്പതികൾക്ക് രണ്ടു വർഷം തടവ് ശിക്ഷ. ഓർക്കാട്ടേരി ചെമ്പ്രയിൽ വാടക കെട്ടിടത്തിൽ താമസിച്ചുവരുകയായിരുന്ന കർണാടക ബേളൂർ അസൻ അസർട്ടിൽ വെങ്കടേശൻ (45), ഭാര്യ മഞ്ജു (35)എന്നിവരെയാണ് വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജഡ്​ജി ജെ. ശ്രീജ ശിക്ഷിച്ചത്. ആക്രി കച്ചവടക്കാരായ ഇവരോടൊപ്പം ഏഴു വയസ്സുകാരിയായ കുട്ടിയും താമസിച്ചിരുന്നു.

2012 ജനുവരി ഒന്നിനും 2014 ആഗസ്റ്റ് അഞ്ചിനും ഇടയിൽ പല ഘട്ടങ്ങളിലായി കുട്ടിയെ പ്രതികൾ കൈ കൊണ്ടും പട്ടികകൊണ്ടും അടിച്ചു പരിക്കേൽപിക്കുകയും മുഖത്തും വയറിനും കാലിലും മറ്റും ഇരുമ്പ് കമ്പികൊണ്ടും ചട്ടുകംകൊണ്ടും പൊള്ളലേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ എടച്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ. 13 സാക്ഷികളെയാണ് കേസിൽ വിസ്തരിച്ചത്.

പലരും കൂറ് മാറിയെങ്കിലും കുട്ടിയുടെ മൊഴി നിർണായകമായി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Seven-year-old girl brutally beaten; The couple was sentenced to two years in prison
Next Story