Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_rightവില്യാപ്പള്ളിയിൽ...

വില്യാപ്പള്ളിയിൽ ക്ഷേത്രത്തിലും വീട്ടിലും കവർച്ച; 12 പവൻ കവർന്നു

text_fields
bookmark_border
robbery
cancel
camera_alt

ഭണ്ഡാരങ്ങൾ തകർത്ത

നിലയിൽ

വ​ട​ക​ര: വി​ല്യാ​പ്പ​ള്ളി​യി​ൽ കൊ​ള​ത്തൂ​ർ റോ​ഡി​ൽ തി​രു​മ​ന ശ്രീ ​മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ലും വീ​ട്ടി​ലും ക​വ​ർ​ച്ച. വീ​ട്ടി​ൽ​നി​ന്ന് 12 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​വും ക്ഷേ​ത്ര​ത്തി​ലെ ഭ​ണ്ഡാ​രം ത​ക​ർ​ത്ത് പ​ണ​വും ക​വ​ർ​ന്നു. ക്ഷേ​ത്ര​ത്തി​ന​ടു​ത്ത് താ​മ​സി​ക്കു​ന്ന ക​ണ്ണൂ​ർ ചാ​ലാ​ട് ശ്രീ​നി​ല​യ​ത്തി​ൽ വി​ല്യാ​പ്പ​ള്ളി എം.​ജെ ആ​ശു​പ​ത്രി​യി​ലെ ഡോ. ​സ​നീ​ഷ് രാ​ജി​ന്റെ ക​ണി​യാ​ങ്ക​ണ്ടി പാ​ല​ത്തി​നു​സ​മീ​പ​ത്തെ വാ​ട​ക​വീ​ട് കു​ത്തി​ത്തു​റ​ന്നാ​ണ് സ്വ​ർ​ണാ​ഭ​ര​ണം ക​വ​ർ​ന്ന​ത്.

ഡോ​ക്ട​ർ വീ​ട് പൂ​ട്ടി ക​ണ്ണൂ​ർ ചാ​ലാ​ട്ടു​ള്ള സ്വ​ന്തം വീ​ട്ടി​ലേ​ക്ക് പോ​യ​താ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ തി​രി​ച്ച് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് വീ​ട് കു​ത്തി​ത്തു​റ​ന്ന നി​ല​യി​ൽ ക​ണ്ട​ത്. അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ച ര​ണ്ട് ചെ​യി​ൻ, ഒ​രു വ​ള, ഒ​രു നെ​ക്ല​സ് എ​ന്നി​വ​യ​ട​ക്കം 12 പ​വ​ൻ ആ​ഭ​ര​ണ​ങ്ങ​ളാ​ണ് മോ​ഷ​ണം​പോ​യ​ത്.

ക്ഷേ​ത്ര​ത്തി​ലെ നാ​ല് ഭ​ണ്ഡാ​ര​ങ്ങ​ളാ​ണ് ത​ക​ർ​ത്ത​ത്. ഭ​ണ്ഡാ​ര​ങ്ങ​ളി​ൽ പ​ണം എ​ത്ര​യു​ണ്ടെ​ന്ന് വ്യ​ക്ത​മ​ല്ല. ക്ഷേ​ത്ര​ത്തി​ൽ 16 സി.​സി ടി.​വി കാ​മ​റു​ക​ളു​ണ്ട്. ചി​ല കാ​മ​റ​ക​ളി​ൽ മോ​ഷ്ടാ​വി​ന്റ ദൃ​ശ്യം പ​തി​ഞ്ഞി​ട്ടു​ണ്ട്.

മ​ഴ​ക്കോ​ട്ട് ധ​രി​ച്ച് മു​ഖം​മ​റ​ച്ച​യാ​ളാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​തെ​ന്ന് ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ 12.05ന് ​ക്ഷേ​ത്ര​ത്തി​ലേ​ക്ക് ക​ട​ന്ന മോ​ഷ്ടാ​വ് ഭ​ണ്ഡാ​ര​ങ്ങ​ൾ ത​ക​ർ​ത്ത് 12.20ന് ​പു​റ​ത്തേ​ക്ക് പോ​കു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്. ക്ഷേ​ത്ര ഓ​ഫി​സി​ന്റെ പൂ​ട്ട് ത​ക​ർ​ത്തെ​ങ്കി​ലും ശ്രീ​കോ​വി​ലി​നു​ള്ളി​ൽ ക​യ​റാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ക്ഷേ​ത്ര​ത്തി​ലെ മോ​ഷ​ണ​ത്തി​നു​ശേ​ഷ​മാ​ണ് ഡോ​ക്ട​റു​ടെ വീ​ട്ടി​ൽ മോ​ഷ​ണം ന​ട​ത്തി​യ​ത്.

തി​രു​മ​ന ക്ഷേ​ത്ര ഭ​ണ്ഡാ​ര​ത്തി​ൽ​നി​ന്ന് മോ​ഷ്ടി​ച്ച കു​റ​ച്ച് നാ​ണ​യ​ങ്ങ​ൾ ഡോ​ക്ട​റു​ടെ വീ​ടി​ന്റെ വ​രാ​ന്ത​യി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​ട​ക​ര പൊ​ലീ​സ്, വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ, ഡോ​ഗ് സ്‌​ക്വാ​ഡ് എ​ന്നി​വ​ർ പ​രി​ശോ​ധ​ന ന​ട​ത്തി. പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:robberytemple robberygold
News Summary - Robbery at temple and house in Vilyapally-gold robbed
Next Story