Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_rightറോഡപകടത്തിൽ വടകര...

റോഡപകടത്തിൽ വടകര സ്വദേശി മരിച്ചു

text_fields
bookmark_border
റോഡപകടത്തിൽ വടകര സ്വദേശി മരിച്ചു
cancel
camera_altമരണപ്പെട്ട അനുരൂപ്​ (30)

വൈത്തിരി: ദേശീയപാതയിൽ ലക്കിടിയിലുണ്ടായ വാഹനാപകടത്തിൽ വടകര സ്വദേശിയായ യുവാവ് മരിച്ചു. വടകര മടപ്പള്ളികോളേജ് സ്വദേശി പരേതനായ വലിയപുരയിൽ രവീന്ദ്ര​െൻറ മകൻ അനുരൂപാ(30)ണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് ഒരു മണിക്ക് ലക്കിടി ഉപവൻ റിസോർട്ടിനടുത്തുവെച്ച്​ അനുരൂപ് സഞ്ചരിച്ചിരുന്ന ബൈക്കിനു പുറകിൽ പെട്ടി ഓട്ടോ ഇടിക്കുകയും തെറിച്ചു വീഴുകയായിരുന്നു.

എതിരെ വന്ന ടിപ്പറിന് മുന്നിലേക്കാണ് വീണത്. ടിപ്പർ നിറുത്തി ഡ്രൈവർ അനുരൂപിനെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും അല്പസമയത്തിനകം മരണമടഞ്ഞു. കൽപ്പറ്റയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അനുരൂപ് ജോലി സ്ഥലത്തേക്ക് പോകുകയായിരുന്നു. അപകടമുണ്ടായ പെട്ടി ഓട്ടോ നിറുത്താതെ പോയി. 'അമ്മ പുഷ്പ. ഇവരുടെ ഏക മകനായ അനുരൂപ് അവിവാഹിതനാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:road accidentVadakara accident
News Summary - road accident vadakara native died
Next Story