Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_rightറെ​യി​ൽ​വേ​യു​ടെ...

റെ​യി​ൽ​വേ​യു​ടെ പ​ച്ച​ക്കൊ​ടി; ദേ​ശീ​യ​പാ​ത​യി​ൽ മേ​ൽ​പാ​ലം സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി

text_fields
bookmark_border
റെ​യി​ൽ​വേ​യു​ടെ പ​ച്ച​ക്കൊ​ടി; ദേ​ശീ​യ​പാ​ത​യി​ൽ മേ​ൽ​പാ​ലം സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി
cancel
camera_alt

ചോറോട് ബോസ്ട്രിങ് റെയിൽവേ മേൽപാലം സ്ഥാപിക്കുന്നതിന്റെ ഭാഗമായി കൂറ്റൻ ​െക്രയിനുകൾ ഒരുക്കിയ നിലയിൽ

Listen to this Article

വടകര: റെയിൽവേയുടെ പച്ചക്കൊടി ദേശീയപാതയിൽ ചോറോട് ബോസ്ട്രിങ് റെയിൽവേ മേൽപാലം സ്ഥാപിക്കാനുള്ള നടപടി തുടങ്ങി. ഒരു വർഷത്തോളമായി ദേശീയ പാതയിൽ ചോറോട് റെയിൽവേ ട്രാക്കിന് മുകളിൽ ബോസ്ട്രിങ് പാലം നിർമാണം പൂർത്തിയാക്കിയിട്ട്. പൂർണമായും സ്റ്റീലിൽ നിർമിച്ച പാലം റെയിൽവേ ട്രാക്കിന് കുറുകെ സ്ഥാപിക്കാൻ റെയിൽവേയുടെ അനുമതി ലഭിച്ചിരുന്നില്ല. ഡിസംബറിൽ അനുമതി ലഭിക്കുമെന്ന് കരുതിയെങ്കിലും ഇപ്പോഴാണ് അനുമതിയായത്.

പാലം റെയിൽവേ ട്രാക്കിന് മുകളിൽ സ്ഥാപിക്കുന്നതിന് കൂറ്റൻ ക്രെയിനുകൾ ഉൾപ്പെടെ സജ്ജമാക്കിയിട്ടുണ്ട്. റെയിൽവേ വൈദ്യുതി ലൈൻ ഉൾപ്പെടെ ഓഫ് ചെയ്ത് വേണം കൂറ്റൻ പാലം ട്രാക്കിന് മുകളിൽ സ്ഥാപിക്കാൻ. ഇതിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. ഇതിന്റെ ഭാഗമായി ട്രെയിനുകൾക്ക് നിയന്ത്രണം ഉൾപ്പെടെയുണ്ടാകും. ഹൈഡ്രോളിക് ജാക്കി സംവിധാനത്തിലൂടെ സാവധാനം വേണം ബോസ്ട്രിങ് റെയിൽവേ മേൽപാലം ട്രാക്കിന് മുകളിലൂടെ നീക്കി സ്ഥാപിക്കാൻ.

ചോറോട്-ചേന്ദമംഗലം-മലോൽ മുക്ക് റോഡ് പൂർണമായും അടച്ചാണ് ബോസ്ട്രിങ് റെയിൽവേ മേൽപാലം നിർമിച്ചത്. ഇതിനാൽ ഒരു പ്രദേശം ഒറ്റപ്പെട്ട നിലയിലാണ്. ചുറ്റിക്കറങ്ങിയാണ് പ്രദേശത്തുകാർ നഗരത്തിലെത്തുന്നത്. ചോറോട്നിന്ന് ചേന്ദമംഗലം, മലോൽ മുക്ക് ഭാഗത്തേക്ക് എത്തണമെങ്കിൽ കടമ്പകൾ ഏറെയാണ്. ബോസ്ട്രിങ് റെയിൽവേ മേൽപാലം പ്രധാനപാതയിൽ നിന്നും നീക്കിയാൽ ഇതിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാത കൊട്ടിയടച്ചതിനെതിരെ ഹൈകോടതിയിൽ കേസും നിലവിലുണ്ട്. റെയിൽവേ പാലത്തിന് സമീപത്തായി അടിപ്പാതയുടെ നിർമാണം നടക്കുന്നതിനാൽ ദേശീയ പാതയുടെ പടിഞ്ഞാറ് ഭാഗത്തുള്ളവരും ദുരിതത്തിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National Highway AuthorityIndian RailwaysflyoverRoad construction
News Summary - Railways green Flag; Steps to establish flyover on domestic track
Next Story