വടകര: നാടക പ്രവർത്തകനും സംവിധായകനുമായ സുവീരനും ഭാര്യ അമൃതയ്ക്കും നേരെ സംഘപരിവാർ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് പു.ക.സ കുന്നുമ്മൽ മേഖല നടത്തിയ പ്രതിഷേധ സദസിൽ ഏകപാത്ര നാടക അവതരണം ശ്രദ്ധേയമായി. നാടകപ്രവർത്തകനായ ടി. സുരേഷ് ബാബുവാണ് അവതരിപ്പിച്ചത്.
പ്രതിഷേധ സദസ് എഴുത്തുകാരൻ കെ.പി. രാമനുണ്ണി ഉദ്ഘാടനം ചെയ്തു. കെ.ടി കുഞ്ഞിക്കണ്ണൻ, സോമൻ കടലൂർ, ചന്ദ്രശേഖരൻ തിക്കോടി, ശിവദാസ് പുറമേരി, എ.കെ രമേശ്, യു. ഹേമന്ത് കുമാർ, ഉഷചന്ദ്ര ബാബു, വിൽസൺ സാമുവൽ, അനിൽ ആയഞ്ചേരി എന്നിവർ പങ്കെടുത്തു.