ഗ്രൗണ്ടിൽ കെട്ടിട നിർമാണത്തിനെതിരെ സംരക്ഷണ വലയം
text_fieldsപുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിനോട് ചേർന്നുള്ള നഗരസഭ മിനി സ്റ്റേഡിയത്തിൽ കെട്ടിടം പണിയാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് സ്റ്റേഡിയം
സംരക്ഷണ സമിതി തീർത്ത വലയം
വടകര: പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിനോട് ചേർന്നുള്ള നഗരസഭ മിനി സ്റ്റേഡിയത്തിൽ കെട്ടിടം നിർമിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് സ്റ്റേഡിയം സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സ്റ്റേഡിയത്തിൽ സംരക്ഷണ വലയം തീർത്തു.
ഗ്രൗണ്ടിൽ കെട്ടിടം നിർമിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, അനുയോജ്യമായ മറ്റൊരു സ്ഥലത്ത് നിർമിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംരക്ഷണ വലയം തീർത്തത്. ജില്ല വോളിബാൾ അസോസിയേഷൻ എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് മാണിക്കോത്ത് രാഘവൻ ഉദ്ഘാടനം ചെയ്തു.
സംരക്ഷണ സമിതി ചെയർമാൻ പുറന്തോടത്ത് സുകുമാരൻ അധ്യക്ഷത വഹിച്ചു. എടയത്ത് ശ്രീധരൻ, വി. മോഹൻദാസ്, ഇ.ടി.കെ. രാഘവൻ, സി.വി. വിജയൻ, എൻ.എം. അഖിൽ എന്നിവർ സംസാരിച്ചു.

