Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വടകരയിൽ ഭിക്ഷാടന മാഫിയ പിടിമുറുക്കുന്നു

text_fields
bookmark_border
വടകരയിൽ ഭിക്ഷാടന മാഫിയ പിടിമുറുക്കുന്നു
cancel
Listen to this Article

വടകര: ഭിക്ഷാടനമാഫിയ നഗരത്തിലും ഉൾപ്രദേശങ്ങളിലും പിടിമുറുക്കുന്നു. ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള സ്ത്രീകളും കുട്ടികളും അടങ്ങുന്ന നിരവധി സംഘങ്ങളാണ് നഗരത്തിന്റ വിവിധഭാഗങ്ങളിൽ തമ്പടിച്ചിരിക്കുന്നത്. പകൽ ഭിക്ഷാടനത്തിനിറങ്ങുന്ന ഇവരെ നിയന്ത്രിക്കാൻ പുരുഷൻമാർ അടങ്ങുന്ന സംഘങ്ങൾ പിറകിലുണ്ട്.

വടകര ദേശീയപാതയിൽ വാഹനയാത്രക്കാർക്കും കാൽനടക്കാർക്കും ഭിക്ഷാടനക്കാർ ശല്യമായി മാറിയിട്ടുണ്ട്. സിഗ്നൽ ലൈറ്റുകൾക്ക് സമീപമായി തമ്പടിക്കുന്ന ഭിക്ഷാടനക്കാർ വാഹനങ്ങൾ നിർത്തുന്നതോടെ ഓടിയെത്തുന്നത് അപകടക്കാഴ്ചയാണ്. സ്ത്രീകളും കൈക്കുഞ്ഞുങ്ങളും കൊച്ചുകുട്ടികൾ അടക്കമുള്ളവർ വാഹനങ്ങൾ ചീറിപ്പായുന്ന ദേശീയപാതയിലൂടെ തലങ്ങും വിലങ്ങും ഓടുന്നത് അപകടം വിളിച്ചുവരുത്തുകയാണ്.

നേരത്തെ വാഹനങ്ങളിൽ തൂക്കിയിടുന്ന സാധനങ്ങളും കളിപ്പാട്ടവും മറ്റും വില്പന നടത്തിയിരുന്നു ഇത്തരം സംഘങ്ങൾ. എന്നാൽ, ഇപ്പോൾ പൂർണമായും ഭിക്ഷാടനത്തിൽ ഇറങ്ങിയിരിക്കുകയാണ്. മാസ്ക് ധരിക്കാതെയാണ് വാഹനങ്ങളിൽനിന്ന് പണപ്പിരിവ് നടത്തുന്നത്. ദേശീയപാതയിലെ ഭിക്ഷാടന സംഘങ്ങളിൽ ശാരീരിക അവശതകൾ ഒന്നുംതന്നെ ഇല്ലാത്ത യുവതികളാണ് ഏറെയുള്ളത്. പഴയ സ്റ്റാൻഡിൽ സന്ധ്യമയങ്ങുന്നതോടെ എത്തുന്ന സംഘങ്ങൾ യാത്രക്കാർക്കും സമീപത്തെ വ്യാപാരികൾക്കും ഏറെ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.

ഭിക്ഷാടനക്കാർക്കിടയിൽ മദ്യപിച്ച നാട്ടുകാരും ഇടംപിടിക്കുന്നത് വാക്കേറ്റത്തിനും കൈയാങ്കളിക്കും ഇടയാക്കുന്നുണ്ട്. ഭിക്ഷാടനസംഘങ്ങളെ നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Organised Begging mafia in Vadakara
Next Story