Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_rightനീതിനിഷേധത്തിന്...

നീതിനിഷേധത്തിന് ഒരാണ്ട്; ഫിറോസിന്റെ വരവ് കാത്ത് കുടുംബം

text_fields
bookmark_border
നീതിനിഷേധത്തിന് ഒരാണ്ട്; ഫിറോസിന്റെ വരവ് കാത്ത് കുടുംബം
cancel

വ​ട​ക​ര: ഒ​രു വ​ർ​ഷ​മാ​യി നീ​തി​നി​ഷേ​ധ​ത്തി​ന്‍റെ ഇ​ര​യാ​യി ജ​യി​ലി​ന​ക​ത്താ​യ ഫി​റോ​സി​ന്‍റെ മ​ട​ങ്ങി​വ​ര​വ് പ്ര​തീ​ക്ഷി​ച്ച് കു​ടും​ബം. ഉ​ത്ത​ർ​പ്ര​ദേ​ശ് ജ​യി​ലി​ൽ ക​ഴി​യു​ന്ന വ​ട​ക​ര പു​തു​പ്പ​ണം സ്വ​ദേ​ശി ഫി​റോ​സി​നെ(46)​യും കാ​ത്താ​ണ് ഭാ​ര്യ സൗ​ജ​ത്തും നാ​ല് പി​ഞ്ചു മ​ക്ക​ളും ഉ​മ്മ​യും ദി​വ​സ​ങ്ങ​ൾ ത​ള്ളി ക​ണ്ണീ​രി​ൽ ക​ഴി​യു​ന്ന​ത്.

2021 ഫെ​ബ്രു​വ​രി 11നാ​ണ് ഡ​ൽ​ഹി​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ പോ​പു​ല​ർ ഫ്ര​ണ്ട് ഓ​ഫ് ഇ​ന്ത്യ ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി പ​ന്ത​ളം ചേ​രി​ക്ക​ൽ ന​സീ​മ മ​ൻ​സി​ലി​ൽ അ​ൻ​ഷാ​ദ് ബ​ദ​റു​ദ്ദീ​നൊ​പ്പം ദേ​ശീ​യ വി​ക​സ​ന സ​മി​തി അം​ഗ​മാ​യ ഫി​റോ​സ് ഡ​ൽ​ഹി റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ​വെ​ച്ച് അ​റ​സ്റ്റി​ലാ​യ​ത്. ല​ഖ്നോ ജ​യി​ലി​ലേ​ക്ക് മാ​റ്റി​യ ര​ണ്ട് പേ​ർ​ക്കും ഇ​തു​വ​രെ ജാ​മ്യം ല​ഭി​ച്ചി​ട്ടി​ല്ല. രാ​ജ്യ​ദ്രോ​ഹ കു​റ്റ​മാ​ണ് ഇ​വ​ർ​ക്കെ​തി​രെ ചു​മ​ത്തി​യ​ത്. അ​ൻ​ഷാ​ദി​നെ കാ​ണാ​ൻ പോ​യ മാ​താ​വ് ന​സീ​മ​യെ​യും ഭാ​ര്യ മു​ഹ്സി​ന​യെ​യും മ​ക്ക​ളെ​യും ആ​ർ.​ടി.​പി.​സി.​ആ​ർ പ​രി​ശോ​ധ​ന ഫ​ലം വ്യാ​ജ​മെ​ന്ന് പ​റ​ഞ്ഞ് ഉ​ത്ത​ർ​പ്ര​ദേ​ശ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് 31 ദി​വ​സം ജ​യി​ലി​ലാ​ക്കി.

ഇ​വ​രു​ടെ തി​രി​ച്ച് വ​ര​വി​ന് ശേ​ഷം ഫി​റോ​സി​നെ കു​റി​ച്ചും കു​ടും​ബ​ത്തി​ന് ഒ​രു വി​വ​ര​വും ല​ഭി​ച്ചി​ട്ടി​ല്ല. അ​റ​സ്റ്റി​ലാ​യ സ​മ​യ​ത്ത് ക്രൂ​ര​പീ​ഡ​ന​ങ്ങ​ൾ​ക്ക് ഇ​ര​യാ​ക്കി​യ​താ​യി കു​ടും​ബം ആ​രോ​പി​ച്ചി​രു​ന്നു. ഇ​തോ​ടെ ര​ണ്ടു പേ​രെ​യും മാ​ധ്യ​മ​ങ്ങ​ൾ​ക്ക് മു​മ്പി​ൽ പൊ​ലീ​സ് പ്ര​ദ​ർ​ശി​പ്പി​ച്ചു. സം​സ്ഥാ​ന​ത്തി​നു പു​റ​ത്തു​ള്ള കേ​സാ​യ​തി​നാ​ൽ സം​സ്ഥാ​ന സ​ർ​ക്കാ​റും ഇ​വ​രു​ടെ പ​രാ​തി​ക്കു മു​ന്നി​ൽ കൈ​മ​ല​ർ​ത്തു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:man missing
News Summary - One year for denial of justice; Family waiting for Feroz's arrival
Next Story