Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_rightഓണം സ്പെഷൽ ഡ്രൈവ്;...

ഓണം സ്പെഷൽ ഡ്രൈവ്; അതിർത്തി ചെക്പോസ്റ്റുകളിൽ പരിശോധന കർശനം

text_fields
bookmark_border
check post
cancel
camera_alt

അ​ഴി​യൂ​ർ ചെ​ക്പോ​സ്റ്റി​ൽ എ​ക്സൈ​സ് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

വ​ട​ക​ര: ഓ​ണം പ്ര​മാ​ണി​ച്ച് വി​ദേ​ശ മ​ദ്യ​ക്ക​ട​ത്ത് ത​ട​യാ​ൻ ജി​ല്ല അ​തി​ർ​ത്തി ചെ​ക്പോ​സ്റ്റു​ക​ളി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന. മാ​ഹി, പ​ന്ത​ക്ക​ൽ, പ​ള്ളൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് മ​ദ്യ​ക്ക​ട​ത്ത് വ​ർ​ധി​ച്ച​തോ​ടെ ഓ​ണം സ്​​പെ​ഷ​ൽ ഡ്രൈ​വ് എ​ന്ന​പേ​രി​ലാ​ണ് പൊ​ലീ​സും എ​ക്സൈ​സും പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യ​ത്.

മാ​ഹി​യു​മാ​യി അ​തി​ർ​ത്തി​പ​ങ്കി​ടു​ന്ന അ​ഴി​യൂ​ർ, ക​ണ്ണൂ​ർ ജി​ല്ല അ​തി​ർ​ത്തി​യാ​യ പെ​രി​ങ്ങ​ത്തൂ​ർ, മു​ണ്ട​ത്തോ​ട്, ചെ​റ്റ​ക്ക​ണ്ടി, കാ​യ​ലോ​ട്ട് താ​ഴെ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ട്രെ​യി​നി​ലൂ​ടെ​യു​ള്ള മ​ദ്യ​ക്ക​ട​ത്ത് ത​ട​യാ​ൻ ആ​ർ.​പി.​എ​ഫ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യ​തോ​ടെ ഊ​ടു​വ​ഴി​ക​ളി​ലൂ​ടെ​യും എ​സ്കോ​ർ​ട്ട് വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ​യും മ​ദ്യ​ക്ക​ട​ത്ത് സം​ഘ​ങ്ങ​ൾ പു​തി​യ മാ​ർ​ഗം തു​റ​ന്നി​ട്ടു​ണ്ട്.

മാ​ഹി​യി​ൽ​നി​ന്ന് മ​ദ്യം പ്രാ​ദേ​ശി​ക അ​ടി​സ്ഥാ​ന​ത്തി​ലെ​ത്തി​ച്ച് ന​ൽ​കാ​ൻ പ്ര​ത്യേ​ക ഏ​ജ​ന്റു​മാ​ർ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഇ​ത​ര ജി​ല്ല​ക​ളി​ലേ​ക്ക് അ​ട​ക്കം വ​ൻ​തോ​തി​ലാ​ണ് മാ​ഹി​മ​ദ്യം ഒ​ഴു​കു​ന്ന​ത്. ആ​ഡം​ബ​ര വാ​ഹ​ന​ങ്ങ​ള​ട​ക്കം ക​ട​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. ജി​ല്ല അ​തി​ർ​ത്തി​യാ​യ അ​ഴി​യൂ​ർ ചെ​ക്പോ​സ്റ്റി​ൽ വാ​ഹ​ന​മി​ല്ലാ​ത്ത​ത് എ​ക്സൈ​സി​നെ കു​ഴ​ക്കു​ന്നു. ചീ​റി​പ്പാ​ഞ്ഞു​പോ​കു​ന്ന ആ​ഡം​ബ​ര വാ​ഹ​ന​ങ്ങ​ൾ​ക്കു മു​ന്നി​ൽ എ​ക്സൈ​സ് നോ​ക്കു​കു​ത്തി​യാ​കു​ന്ന അ​വ​സ്ഥ​യു​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Check postcheckingOnam Special Drive
News Summary - Onam Special Drive- Strict checking at border check posts
Next Story