വെള്ളം നിലച്ച് വടകര റെയിൽവേ സ്റ്റേഷൻ; വലഞ്ഞ് യാത്രക്കാർ, ശൗചാലയം അടച്ചുപൂട്ടി
text_fieldsവെള്ളം നിലച്ചതിനാൽ അടച്ചുപൂട്ടിയ വടകര റെയിൽവേ സ്റ്റേഷനിലെ ശൗചാലയം
വടകര: കൊട്ടിഘോഷിച്ച് ഉദ്ഘാടനം കെങ്കേമമാക്കിയ വടകര അമൃത് സ്റ്റേഷനിൽ വെള്ളമില്ലാതെ യാത്രക്കാർ ദുരിതത്തിൽ. രണ്ടുദിവസമായി ഒന്നാം പ്ലാറ്റ്ഫോമിൽ വെള്ളം നിലച്ചിട്ട്. ഇതോടെ ഈ ഭാഗത്തെ ശൗചാലയം അടച്ചുപൂട്ടി. വെള്ളിയാഴ്ച ഉച്ചയോടെ രണ്ടാം പ്ലാറ്റ്ഫോമിലേക്കുള്ള വെള്ളവും നിലച്ചതോടെ റെയിൽവേ സ്റ്റേഷന്റെ പ്രവർത്തനം അവതാളത്തിലായി. കഴിഞ്ഞ രണ്ടുദിവസമായി കുടിവെള്ളവും ലഭ്യമല്ല. കുടിവെള്ള കിയോസ്കുകളിലും വെള്ളമില്ലാത്ത സാഹചര്യമാണുള്ളത്.
റെയിൽവേ സ്റ്റേഷനിലെ ശുചീകരണമുൾപ്പെടെ നിലവിൽ പ്രതിസന്ധിയിലാണ്. യാത്രക്കാർക്കുള്ള കാത്തിരിപ്പു കേന്ദ്രത്തിലും വെള്ളമില്ലാതായതോടെ ദീർഘദൂര യാത്രക്കാർ ഉൾപ്പെടെ ദുരിതത്തിലാണ്. സ്റ്റേഷനിൽ വെള്ളമെത്തിക്കുന്ന പൈപ്പ് ലൈനിലെ തകരാറാണ് വെള്ളം മുടങ്ങിയതിന് കാരണമെന്നാണ് അധികൃതർ പറയുന്നത്. രണ്ടു ദിവസമായിട്ടും പൈപ്പ് ലൈനിലെ തകരാർ കണ്ടെത്തി പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. അമൃത് ഭാരത് പദ്ധതിയിൽ കോടികൾ മുടക്കിയാണ് വടകര റെയിൽവേ സ്റ്റേഷൻ നവീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

