നേന്ത്രപ്പഴം കിലോക്ക് അമ്പത് രൂപയിൽ കൂടരുത് –സിവിൽ സപ്ലൈസ്
text_fieldsവടകര: നേന്ത്രപ്പഴത്തിന് താലൂക്കിെൻറ വിവിധ ഭാഗങ്ങളിൽ അമിത വില ഈടാക്കുന്നതായുള്ള പരാതിയിൽ പ്രധാന സ്ഥലങ്ങളിൽ സിവിൽ സപ്ലൈസ് പരിശോധന നടത്തി. വ്യത്യസ്ത നിരക്കുകൾ ഈടാക്കുന്നതായി കണ്ടെത്തി. ലോക്ഡൗൺ സാഹചര്യം പരിഗണിച്ച് താലൂക്കിൽ നേന്ത്രപ്പഴത്തിെൻറ വില കിലോക്ക് 50 രൂപയായി നിജപ്പെടുത്തി.
വിലനിയന്ത്രണത്തിെൻറ ഭാഗമായി കീഴൽ, തോടന്നൂർ, തിരുവള്ളൂർ, ആയഞ്ചേരി, പള്ളിയത്ത്, കണ്ണൂക്കര, നാദാപുരം റോഡ്, മടപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലെ പച്ചക്കറി സ്റ്റാളുകൾ, ചിക്കൻ സ്റ്റാളുകൾ, മത്സ്യം വിൽപന നടത്തുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. കോഴിയിറച്ചിക്ക് 150 രൂപയും നേന്ത്രപ്പഴത്തിന് 50 രൂപയിലും കൂടരുതെന്ന് നിർദേശം നൽകി.
പരിശോധനയിൽ താലൂക്ക് സെപ്ലെ ഓഫിസർ ടി.സി. സജീവൻ, എ.ടി.എസ്.ഒ പി. സീമ, റേഷനിങ് ഇൻസ്പെക്ടർ കെ.കെ. ശ്രീധരൻ, വി.വി. പ്രകാശ്, ഒ.കെ. പ്രജിത്, കെ. ഗിരീഷ്, കെ. രാഗേഷ് എന്നിവർ പങ്കെടുത്തു.

