ഉമ്മ കരൾ പകുത്ത് നൽകും; മുഹമ്മദ് റിസ്വാന് വേണം സുമനസ്സുകളുടെ സഹായം
text_fieldsവടകര: മൂന്നു വയസ്സുള്ള മുഹമ്മദ് റിസ്വാന് വേണം സുമനസ്സുകളുടെ സഹായം. വടകരയില്‍ താഴെങ്ങാടിയില്‍ ബദരിയ ജുമാമസ്ജിദിന് സമീപം വാടക വീട്ടില്‍ താമസിക്കുന്ന പടയന്‍ വളപ്പില്‍ അര്ഷാദിെൻറയും ഷര്‍മിനയുടെയും മകനായ റിസ്വാന് ജനിച്ച് മൂന്നു മാസമുള്ളപ്പോള്‍ മഞ്ഞപ്പിത്തം കരളിനെ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കു മാറ്റി.
ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് ഇപ്പോള്‍ എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയിലാണുള്ളത്. ചികിത്സക്ക് കൈയിലുള്ളതെല്ലാം തീര്‍ന്ന് ആശുപത്രി വരാന്തയില്‍ കരഞ്ഞ് പ്രാർഥിച്ചിരിക്കുകയാണ് അര്‍ഷാദും ഷര്‍മിനയും.ശസ്ത്രക്രിയക്ക് മാത്രം പതിനഞ്ച് ലക്ഷത്തോളം വേണം. തുടർ ചികിത്സക്കും പണം വേണം. വെള്ളിയാഴ്ച്ചയാണ് ശസ്ത്ര്്ക്രിയ.ഡ്രൈവര്‍ ജോലിചെയ്ത് കുടുംബം പോറ്റുന്ന അര്‍ഷാദിന് സുമനസ്സുകളുടെ കരുണ മാത്രമാണ് തുണ.റിസ്വാെൻറ ജീവന് രക്ഷിക്കാന്‍ സഹായം ലഭ്യമാക്കണമെന്ന് കെ.കെ. രമ എം. എൽ .എ ആവശ്യപ്പെട്ടു.
അക്കൗണ്ട് വിവരങ്ങൾ : പേര്: കുഞ്ഞായിശ. നമ്പർ: 5418101002604, IFSC CNRB0005418, കനറ ബാങ്ക് ചോറോട് ശാഖ, ഗൂഗ്ൾ പേ: 7025665767. ഫോൺ: 7025665767, 9074757087.

