ദേശീയപാത വികസനം; ദുരിതമൊഴിയാതെ കുടുംബങ്ങൾ
text_fieldsദേശീയപാതയിൽ ഡ്രെയിനേജ് നിർമാണത്തിന്റെ
ഭാഗമായി കെ.ടി. ബസാറിൽ
വെള്ളം കയറിയപ്പോൾ
വടകര: ദേശീയപാത വികസനത്തിൽ ദുരിതമൊഴിയാതെ കുടുംബങ്ങൾ. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ നിരവധി വീടുകളിലാണ് വെള്ളംകയറി നാശനഷ്ടമുണ്ടായത്. കെ.ടി ബസാറിൽ 10 വീടുകളിലാണ് വെള്ളം കയറിയത്. ചോറോട് ഭാഗത്തും സമാന സ്ഥിതിയായിരുന്നു.
മേഖലയിൽ 30ഓളം കുടുംബങ്ങളാണ് ദുരിതമനുഭവിക്കുന്നത്. ഡ്രെയിനേജ് സംവിധാനത്തിലെ അപാകതയാണ് വെള്ളം കയറുന്നതിനിടയാക്കിയതെന്ന് വീട്ടുകാർ പറയുന്നു. ദേശീയപാതയിൽ പലയിടത്തും ഡ്രെയിനേജ് നിർമാണം പാതിവഴിയിൽ നിലച്ച സ്ഥിതിയാണ്.
ദേശീയപാതയിൽനിന്ന് വീടുകളിലേക്ക് വെള്ളം കയറുന്നത് ഒഴിവാക്കാൻ ഒരു മാർഗവും സ്വീകരിച്ചിട്ടില്ല. ശാശ്വത പരിഹാരം കണ്ടെത്താൻ നിരവധി തവണ ആവശ്യപ്പെട്ടിട്ടും അധികൃതർ കൈമലർത്തുകയാണെന്ന് ആക്ഷേപമുണ്ട്. ദേശീയപാതക്കരികിൽ ബാക്കിയായ വ്യാപാര സ്ഥാപനങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

