Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_rightദേശീയപാത വികസനം:...

ദേശീയപാത വികസനം: മുക്കാളി മുതൽ ചോമ്പാൽ എക്സൈസ് ചെക്ക്പോസ്റ്റ് വരെ സർവിസ് റോഡ് നിർമിക്കും

text_fields
bookmark_border
service road construction
cancel
camera_alt

ചോമ്പാൽ എക്സൈസ് ചെക്ക്പോസ്റ്റ് പരിസരത്ത് ടോൾ പ്ലാസ തുടങ്ങുന്ന സ്ഥലം

വ​ട​ക​ര: മു​ക്കാ​ളി മു​ത​ൽ ചോ​മ്പാ​ൽ എ​ക്സൈ​സ് ചെ​ക്ക്പോ​സ്റ്റ് വ​രെ ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി സ​ർ​വി​സ് റോ​ഡ് നി​ർ​മി​ക്കും. കെ. ​മു​ര​ളീ​ധ​ര​ൻ എം.​പി​യു​ടെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലി​ന്റെ ഭാ​ഗ​മാ​യാ​ണ് ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി രേ​ഖാ​മൂ​ലം അ​റി​യി​ച്ച​ത്. ടോ​ൾ പ്ലാ​സ സ്ഥാ​പി​ക്കു​ന്ന​തി​നാ​ൽ ഇ​വി​ടെ സ​ർ​വി​സ് റോ​ഡ് അ​നു​വ​ദി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

സ​ർ​വി​സ് റോ​ഡ് ഇ​ല്ലാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​തോ​ടെ ദേ​ശീ​യ​പാ​ത പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ അ​ട​ക്ക​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രും ക​മ്പ​നി പ്ര​തി​നി​ധി​ക​ളും സ്ഥ​ല​ത്തെ​ത്തി വി​ഷ​യം പ​ഠി​ച്ചി​രു​ന്നു. യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ക്കാ​ൻ സ​ർ​വി​സ് റോ​ഡോ മ​റ്റു ബ​ദ​ൽ സം​വി​ധാ​ന​മോ ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് എം.​പി, എം.​എ​ൽ.​എ, ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്നാ​ണ് സ​ർ​വി​സ് റോ​ഡ് നി​ർ​മി​ക്കാ​ൻ തി​രു​മാ​നി​ച്ച​ത്.

ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​യു​ടെ ന​ട​പ​ടി​യെ മു​ക്കാ​ളി സ​ർ​വി​സ് റോ​ഡ് ആ​ക്ഷ​ൻ ക​മ്മി​റ്റി ക​ൺ​വീ​ന​ർ എ.​ടി. മ​ഹേ​ഷ്, ദേ​ശീ​യ​പാ​ത ക​ർ​മ​സ​മി​തി സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി അം​ഗം പ്ര​ദീ​പ് ചോ​മ്പാ​ല, അ​ഴി​യൂ​ർ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്റ് പി. ​ബാ​ബു​രാ​ജ് എ​ന്നി​വ​ർ സ്വാ​ഗ​തം ചെ​യ്‌​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National Highway DevelopmentService RoadKozhikode news
News Summary - National Highway Development- A service road will be constructed from Mukkali to Chompal Excise Check Post
Next Story