Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_rightദേശീയപാത നിർമാണം: വടകര...

ദേശീയപാത നിർമാണം: വടകര ടൗണിനോട് ചേർന്ന് പ്രവൃത്തി ഉടൻ തുടങ്ങും; മിക്സിം പ്ലാന്റ് നിർമാണം അന്തിമഘട്ടത്തിൽ

text_fields
bookmark_border
ദേശീയപാത നിർമാണം: വടകര ടൗണിനോട് ചേർന്ന് പ്രവൃത്തി ഉടൻ തുടങ്ങും; മിക്സിം പ്ലാന്റ് നിർമാണം അന്തിമഘട്ടത്തിൽ
cancel
camera_alt

വടകര പെരുവാട്ടുംതാഴെ സ്ഥാപിച്ച മിക്സിം പ്ലാന്റ്

Listen to this Article

വ​ട​ക​ര: ദേ​ശീ​യ​പാ​ത നി​ർ​മാ​ണം ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ എ​ത്തി. വ​ട​ക​ര ടൗ​ണി​നോ​ട് ചേ​ർ​ന്ന ഭാ​ഗ​ത്തെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾക്ക് ഉ​ട​ൻ തു​ട​ക്ക​മാ​വും. പെ​രു​വാ​ട്ടും​താ​ഴെ മി​ക്സിം പ്ലാ​ന്റി​ന്റെ നി​ർ​മാ​ണം ഏ​താ​ണ്ട് പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. പെ​രു​വാ​ട്ടും​താ​ഴെ ദേ​ശീ​യ​പാ​ത ര​ണ്ടാ​യി വി​ഭ​ജി​ച്ച് പ്ര​വൃ​ത്തി ആ​രം​ഭി​ക്കാ​നാ​ണ് നീ​ക്കം ന​ട​ക്കു​ന്ന​ത്. ദേ​ശീ​യ​പാ​ത​യോ​ട് ചേ​ർ​ന്നാ​ണ് മി​ക്സിം പ്ലാ​ന്റ് സ്ഥാ​പി​ച്ച​ത്. ഇ​തു​കൊ​ണ്ടു​ത​ന്നെ പ്ര​വൃ​ത്തി​ക്ക് വേ​ഗം കൈ​വ​രും.

ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​ന്റ ഭാ​ഗ​മാ​യു​ള്ള ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ 98 ശ​ത​മാ​നം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. നി​യ​മ​പ്ര​ശ്ന​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന ഭൂ​മി​യു​ടെ വി​ല കോ​ട​തി​യി​ൽ കെ​ട്ടി​വെ​ച്ച് നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി അ​ധി​കൃ​ത​ർ മു​ന്നോ​ട്ടു​പോ​കു​ക​യാ​ണ്.

ന​ഗ​ര​ത്തി​ൽ തൂ​ണി​ൻ​മേ​ൽ പാ​ത വേ​ണ​മെ​ന്നാ​വ​ശ്യം ഉ​യ​ർ​ന്നെ​ങ്കി​ലും ന​ട​പ​ടി​ക​ൾ ആ​യി​ട്ടി​ല്ല. കേ​ന്ദ്ര ഉ​പ​രി​ത​ല മ​ന്ത്രാ​ല​യ​ത്തി​ൽ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ച് കാ​ത്തി​രി​ക്കു​ക​യാ​ണ്. വ​ട​ക​ര​യി​ലെ പൗ​ര​സ​മൂ​ഹ കൂ​ട്ടാ​യ്മ​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് പ​ഠ​നം ന​ട​ത്തി അ​ധി​കൃ​ത​ർ​ക്ക് സ​മ​ർ​പ്പി​ച്ച​ത്.

പാ​ത​വി​ക​സ​ന​ത്തി​ന്റ ഭാ​ഗ​മാ​യി നാ​ദാ​പു​രം റോ​ഡ് അ​ഴി​യൂ​ർ ഭാ​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന ഭാ​ഗ​ങ്ങ​ളി​ൽ കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​മാ​റ്റി വീ​തി​കൂ​ട്ടു​ന്ന പ്ര​വൃ​ത്തി ദ്രു​ത​ഗ​തി​യി​ൽ പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്.

അ​ഴി​യൂ​ർ വെ​ങ്ങ​ളം ദേ​ശീ​യ​പാ​ത​യു​ടെ പ്ര​വൃ​ത്തി ഏ​റ്റെ​ടു​ത്ത​ത് അ​ദാ​നി ഗ്രൂ​പ് ആ​ണ്. എ​ന്നാ​ൽ, പാ​ത​യു​ടെ ചി​ല​ഭാ​ഗ​ങ്ങ​ൾ ഉ​പ​ക​രാ​ർ ന​ൽ​കി​യി​ട്ടു​ണ്ട്. വ​ട​ക​ര​യി​ൽ വാ​ഗ​ഡ് ക​മ്പ​നി​ക്കാ​ണ് നി​ർ​മാ​ണ​ച്ചു​മ​ത​ല.

ക​മ്പ​നി​യു​ടെ തൊ​ഴി​ലാ​ളി​ക​ളും വാ​ഹ​ന​ങ്ങ​ളു​മ​ട​ക്കം സ​ജ്ജ​മാ​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national highway
News Summary - national highway construction
Next Story