Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_rightമൂരാട് പാലത്തിൽ...

മൂരാട് പാലത്തിൽ ലോറിയിൽനിന്ന് മണ്ണുമാന്തി കാറിന് മുകളിലേക്ക് തെന്നിവീണു;ദേശീയപാത സ്തംഭിച്ചു

text_fields
bookmark_border
Murad Bridge
cancel
camera_alt

മൂ​രാ​ട് പാ​ല​ത്തി​ൽ ലോ​റി​യി​ൽ​നി​ന്ന് മ​ണ്ണു​മാ​ന്തി യ​ന്ത്രം തെ​ന്നി​മാ​റി കാ​റി​ൽ പ​തി​ച്ചു​ണ്ടാ​യ അ​പ​ക​ടം

വ​ട​ക​ര: മൂ​രാ​ട് പാ​ല​ത്തി​ൽ ലോ​റി​യി​ൽ കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്ന മ​ണ്ണു​മാ​ന്തി യ​ന്ത്രം കാ​റി​ന് മു​ക​ളി​ൽ ത​ട്ടി അ​പ​ക​ടം; ദേ​ശീ​യ​പാ​ത സ്തം​ഭി​ച്ചു. ശ​നി​യാ​ഴ്ച പു​ല​ർ​ച്ച 5.30 ഓ​ടെ​യാ​ണ് സം​ഭ​വം.

ട്രെ​യി​ല​ർ ലോ​റി​യി​ൽ കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്ന ര​ണ്ട് മ​ണ്ണു​മാ​ന്തി യ​ന്ത്ര​ങ്ങ​ളി​ൽ ഒ​ന്ന് തെ​ന്നി​മാ​റി കാ​റി​ൽ പ​തി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പാ​ല​ത്തി​ന്റെ കൈ​വ​രി​യി​ൽ ത​ട്ടി​യ ലോ​റി​യി​ലെ മ​ണ്ണു​മാ​ന്തി​യു​ടെ പി​ൻ​ഭാ​ഗം കാ​റി​ന്റെ മു​ൻ​ഭാ​ഗ​ത്തെ ഗ്ലാ​സി​ൽ ത​ട്ടി ഉ​ള്ളി​ലേ​ക്ക് ഇ​റ​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു. കാ​ർ യാ​ത്ര​ക്കാ​ര​ൻ നി​സ്സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. അ​പ​ക​ടം പാ​ല​ത്തി​ന് ന​ടു​വി​ലാ​യ​തു​കൊ​ണ്ട് ദേ​ശീ​യ പാ​ത​യി​ൽ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​സ്സ​പ്പെ​ട്ടു. ഇ​രു​ഭാ​ഗ​ത്തേ​ക്കും കി​ലോ മീ​റ്റ​റു​ക​ൾ വാ​ഹ​ന​ങ്ങ​ളു​ടെ നി​ര രൂ​പ​പ്പെ​ട്ടു. മ​ണി​ക്കൂ​റു​ക​ൾ ഗ​താ​ഗ​തം സ്തം​ഭി​ച്ച​തോ​ടെ വാ​ഹ​ന​ങ്ങ​ൾ വ​ട​ക​ര-​മ​ണി​യൂ​ർ, പേ​രാ​മ്പ്ര റൂ​ട്ടു​ക​ളി​ലേ​ക്ക് തി​രി​ച്ചു​വി​ട്ടു.

വാ​ഹ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ച് വി​ട്ട​തോ​ടെ ചെ​റി​യ റോ​ഡു​ക​ളും ഗ​താ​ഗ​ത​ക്കു​രു​ക്കി​ല​മ​ർ​ന്നു. രോ​ഗി​ക​ളു​മാ​യി വ​ന്ന ആം​ബു​ല​ൻ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ റോ​ഡി​ൽ കു​ടു​ങ്ങി. ദീ​ർ​ഘ ദൂ​ര യാ​ത്ര​ക്കാ​ര​ട​ക്ക​മു​ള്ള​വ​രെ​യും ബാ​ധി​ച്ചു. ക്രെ​യി​നി​ന്റെ സ​ഹാ​യ​ത്തോ​ടെ രാ​വി​ലെ എ​ട്ട​ര​യോ​ടെ ലോ​റി​യും കാ​റും പാ​ല​ത്തി​ൽ​നി​ന്ന് നീ​ക്കി​യെ​ങ്കി​ലും ഉ​ച്ച​യോ​ടെ​യാ​ണ് ഗ​താ​ഗ​തം പൂ​ർ​വ സ്ഥി​തി​യി​ലാ​യ​ത് .

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national highwayMurad Bridge
News Summary - Murad Bridge fell from the lorry on top of the car; the national highway was stalled
Next Story