മോദി മതേതര മൂല്യങ്ങൾ ഇല്ലാതാക്കി സംഘ്പരിവാർ അജണ്ട നടപ്പാക്കുന്നു -മുല്ലപ്പള്ളി രാമചന്ദ്രൻ
text_fieldsകോൺഗ്രസ് നേതാവ് പി. രാഘവൻ മാസ്റ്റർ അനുസ്മരണ സമ്മേളനം മുല്ലപ്പള്ളി രാമചന്ദ്രൻ
ഉദ്ഘാടനം ചെയ്യുന്നു
വടകര: ഭരണഘടനയെ ദുർബലപ്പെടുത്തിയും ഭരണഘടന സ്ഥാപനങ്ങളെ വരുതിയിൽ നിർത്തിയും മതേതര മൂല്യങ്ങളെ ചവിട്ടിമെതിച്ചും നരേന്ദ്ര മോദി സംഘ്പരിവാറിന്റെ രാഷ്ട്രീയ അജണ്ട ഇന്ത്യയിൽ നടപ്പാക്കിക്കൊണ്ടിരിക്കുകയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കോൺഗ്രസ് നേതാവ് പി. രാഘവൻ മാസ്റ്ററുടെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യം ഭയാനകമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്.
രാജ്യത്തെ ദലിത്-പിന്നാക്ക-ന്യൂനപക്ഷ വിഭാഗം കൊടിയ ഭരണകൂട ഭീകരതക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. ഐ. മൂസ അധ്യക്ഷത വഹിച്ചു. കാവിൽ രാധാകൃഷ്ണൻ, സി.വി. അജിത്, കെ.പി. കരുണാകരൻ, പുറന്തോടത്ത് സുകുമാരൻ, രമേശ് നൊച്ചാട്, പി.കെ. പ്രീത, സുനിൽ മടപ്പള്ളി, കൂടാളി അശോകൻ, സി.കെ. വിശ്യൻ, പ്രകാശൻ കുനിയിൽ, ടി.വി. സുധീർകുമാർ, ബാബു ഒഞ്ചിയം, മോഹനൻ പാറക്കടവ്, വി.കെ. പ്രേമൻ, പി.വി. ദാസൻ, പി. വിജയൻ എന്നിവർ സംസാരിച്ചു.