Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_rightഎം.എൽ.എയെ...

എം.എൽ.എയെ ക്ഷണിച്ചില്ല; യു.ഡി.എഫ് കൗൺസിലർമാർ ചടങ്ങ്​ ബഹിഷ്‌കരിച്ചു

text_fields
bookmark_border
vadakara municipality
cancel

വ​ട​ക​ര: ടൗ​ൺ​ഹാ​ളി​ൽ ന​ട​ന്ന കാ​ർ​ഷി​ക ക​ർ​മ​സേ​ന രൂ​പ​വ​ത്​​ക​ര​ണ ച​ട​ങ്ങി​ൽ​നി​ന്ന് എം.​എ​ൽ.​എ​യെ ഒ​ഴി​വാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യു.​ഡി.​എ​ഫ് കൗ​ൺ​സി​ല​ർ​മാ​ർ പ​രി​പാ​ടി ബ​ഹി​ഷ്ക​രി​ച്ചു. കൃ​ഷി​മ​ന്ത്രി പി. ​പ്ര​സാ​ദ് ഓ​ൺ​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ന​ട​ത്തി​യ ച​ട​ങ്ങാ​ണ് ബ​ഹി​ഷ്‌​ക​രി​ച്ച​ത്.

ഇ​ട​തു​പ​ക്ഷം ഭ​രി​ക്കു​ന്ന വ​ട​ക​ര ന​ഗ​ര​സ​ഭ കെ.​കെ. ര​മ എം.​എ​ൽ.​എ​യോ​ട് കാ​ണി​ക്കു​ന്ന അ​വ​ഗ​ണ​ന​ക്കും പ്രോ​ട്ടോ​കോ​ൾ ലം​ഘ​ന​ത്തി​നും എ​തി​രെ​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം. മ​ന്ത്രി പ​ങ്കെ​ടു​ക്കു​ന്ന ച​ട​ങ്ങു​ക​ളി​ൽ സ്ഥ​ലം എം.​എ​ൽ.​എ​യാ​ണ് അ​ധ്യ​ക്ഷ​യാ​കേ​ണ്ട​തെ​ന്നാ​ണ്​ പ്രോ​ട്ടോ​കോ​ൾ. എ​ന്നാ​ൽ, ന​ഗ​ര​സ​ഭ ന​ട​ത്തു​ന്ന പ​ല പ​രി​പാ​ടി​ക​ളി​ലും ഇ​ത് ലം​ഘി​ക്ക​പ്പെ​ടു​ക​യാ​ണ്. ര​ണ്ടു​മാ​സം മു​മ്പ്​ മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ലും ന​ഗ​ര​സ​ഭ എം.​എ​ൽ.​എ​യെ ഒ​ഴി​വാ​ക്കി. അ​ന്ന് യു.​ഡി.​എ​ഫ്, ആ​ർ.​എം.​പി.​ഐ പ്ര​തി​നി​ധി​ക​ൾ പ​രി​പാ​ടി ബ​ഹി​ഷ്ക​രി​ച്ചി​രു​ന്നു.

പ്രോ​ട്ടോ​കോ​ൾ ലം​ഘ​ന​ത്തി​ന് നി​യ​മ​സ​ഭ സ്പീ​ക്ക​ർ​ക്കും പ്രോ​ട്ടോ​കോ​ൾ ഓ​ഫി​സ​ർ​ക്കും എം.​എ​ൽ.​എ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ന​ഗ​ര​സ​ഭ ഭ​ര​ണ​നേ​തൃ​ത്വ​ത്തി​െൻറ ന​ട​പ​ടി​ക​ൾ വ​ട​ക​ര​ക്ക്​ അ​പ​മാ​ന​ക​ര​മാ​ണെ​ന്ന്​ ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vadakarakk remaUDF
News Summary - MLA not invited; UDF councilors boycotted the function
Next Story