എം.എൽ.എയെ മാറ്റിനിർത്തിയെന്ന്; ചടങ്ങ് ബഹിഷ്കരിച്ചു
text_fieldsവടകര: കെ.കെ. രമ എം.എൽ.എയെ സ്കൂൾ കെട്ടിട ഉദ്ഘാടന ചടങ്ങിൽ പങ്കെടുപ്പിക്കാത്തതിൽ പ്രതിഷേധം. പൊതു ചടങ്ങുകളിൽനിന്ന് മാറ്റിനിർത്തുന്ന സമീപനത്തിനെതിരെ യു.ഡി.എഫ്, ആർ.എം.പി.ഐ കക്ഷികൾ രംഗത്ത്.
ഓർക്കാട്ടേരി കെ.കെ.എം.ജി.വി.എച്ച്.എസ്.എസിൽ വെള്ളിയാഴ്ച നടന്ന സ്കൂൾ കെട്ടിട ഉദ്ഘാടന ചടങ്ങാണ് ബഹിഷ്കരിച്ചത്. വടകരയിൽ വികസന പ്രവർത്തനങ്ങൾക്കും ജനകീയ പ്രശ്നങ്ങളിലും നിരന്തരമായി ഇടപെട്ട് വലിയ അംഗീകാരം നേടിയെടുക്കാൻ കെ.കെ. രമക്ക് കഴിഞ്ഞിട്ടുണ്ട്.
ഇതിൽ അസഹിഷ്ണുതയുള്ള എൽ.ഡി.എഫ് നേതൃത്വം എം.എൽ.എയെ മാറ്റിനിർത്തി അവഗണിക്കാൻ ശ്രമിക്കുകയാണ്. ഇതിനെതിരെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് യു.ഡി.എഫ്, ആർ.എം.പി.ഐ നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.

