വിമുക്തഭടൻ ദേശീയപാതയോരത്ത് കാറിൽ മരിച്ച നിലയിൽ
text_fieldsപ്രദീപ് കുമാർ
വടകര: പാർക്കോ ഹോസ്പിറ്റലിന് സമീപം ദേശീയപാതയോരത്ത് കാറിൽ വിമുക്തഭടൻ മരിച്ച നിലയിൽ. വളയം കുനിയിൽ പ്രദീപ് കുമാർ (56) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ പതിനൊന്നോടെയാണ് സംഭവം. സമീപത്ത് നിർത്തിയിട്ട കാറിെൻറ ഡ്രൈവറാണ് കാറിൽ കുഴഞ്ഞു വീണ നിലയിൽ പ്രദീപിനെ കണ്ടത്. ഇദ്ദേഹമാണ് വടകര പൊലീസിൽ വിവരം അറിയിച്ചത്. പൊലീസ് എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
മൃതദേഹം വടകര ജില്ല ആശുപത്രി മോർച്ചറിയിലേക്കും തുടർന്ന് പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. വ്യാഴാഴ്ച ഉച്ചയോടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കും. കെ.എസ്.ഇ.ബി ഓർക്കാട്ടേരി 220 കെ.വി സബ് സ്റ്റേഷനിലെ സെക്യൂരിറ്റി ജീവനക്കാരനാണ്. ഇവിടേക്ക് രാവിലെ എട്ടരയോടെ വീട്ടിൽ നിന്നിറങ്ങിയ പ്രദീപ് വടകരയിൽ സാധനങ്ങൾ വാങ്ങാൻ പോയതായിരുന്നു. ഭാര്യ: ബിന്ദു. മകൾ: ശ്രീ ലക്ഷ്മി. സഹോദരങ്ങൾ: ഹരിദാസൻ ഗിരീഷൻ, ഗീത, പ്രീത.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

