വടകരയിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവർക്ക് ഗുരുതര പരിക്ക്
text_fieldsദേശീയ പാതയിൽ കരിമ്പനപ്പാലത്ത് ലോറിയും ബസും കൂട്ടിയിടിച്ച നിലയിൽ
വടകര: ദേശീയപാതയിൽ കരിമ്പനപ്പാലത്ത് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവർക്ക് ഗുരുതര പരിക്ക്. തൃശൂർ സ്വദേശി ജസ്റ്റിനാണ് (32) പരിക്കേറ്റത്. തലക്കും കാലിനും ഗുരുതര പരിക്കേറ്റ ഇയാളെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച ഉച്ചക്ക് ഒന്നോടെയാണ് സംഭവം. കോഴിക്കോട്ടുനിന്ന് കണ്ണൂർ ഭാഗത്തേക്ക് വരുകയായിരുന്ന സ്വകാര്യ ബസും കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. കണ്ണൂരിൽ ലോഡ് ഇറക്കി മടങ്ങുകയായിരുന്നു ലോറി.
കൂട്ടിയിടിയിൽ ലോറിയുടെ മുൻഭാഗം പൂർണമായും തകർന്നു. ബസിന് ചെറിയ കേടുപാടുകളേ ഉണ്ടായുള്ളൂ. ബസ് യാത്രക്കാർ അപകടം കൂടാതെ രക്ഷപ്പെടുകയുണ്ടായി.
തെറ്റായ ദിശയിൽ എത്തിയ ലോറി ബസിലേക്ക് ഇടിച്ച് കയറുകയാണുണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു. ഹൈവേ പൊലീസും നാട്ടുകാരും ചേർന്ന് ഇരു വാഹനങ്ങളും റോഡരികിലേക്ക് നീക്കിയാണ് ദേശീയ പാതയിലെ ഗതാഗതം പുനഃസ്ഥാപിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

