ബൈക്കിലിടിച്ച് നിർത്താതെ പോയ ലോറിയിൽ മദ്യം; ഡ്രൈവറും ക്ലീനറും അറസ്റ്റിൽ
text_fieldsവടകര: ബൈക്കിലിടിച്ച് നിർത്താതെ പോയ ലോറി നാട്ടുകാർ പിന്തുടർന്ന് പിടികൂടിയപ്പോൾ ലഭിച്ചത് ഏഴര ലിറ്റർ കർണാടക മദ്യം. ലോറി ഡ്രൈവറെയും ക്ലീനറെയും മദ്യലഹരിയിൽക്കണ്ട നാട്ടുകാർ വിവരം നൽകിയതിനെ തുടർന്ന് വടകര പൊലീസ് നടത്തിയ പരിശോധനയിലാണ് ലോറിയിൽ നിന്നും മദ്യം കണ്ടെത്തിയത്. ലോറി ഡ്രൈവർ മഹാരാഷ്ട്ര സാംഗ്ലി സ്വദേശികളായ അട്പാടി പിമ്പാരി ബാത്ത് വിനായക് പവാർ (36),സാംഗ്ലി തംബാബ് ശാസ്ത്രയിൽ അമിത്ത് ചന്ദ്രകാന്ത് ഷിൻഡെ (20) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ലോറി കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രി ഏഴ് മണിയോടെ ദേശീയപാതയിൽ ചോറോട് മേൽപാലത്തിന് സമീപം ബൈക്ക് യാത്രക്കാരായ രണ്ടു പേരെ ഇടിച്ച ശേഷം നിർത്താതെപോയ ലോറി നാട്ടുകാർ പിന്തുടർന്ന് പുഞ്ചിരിമില്ലിൽവെച്ച് പിടികൂടുകയായിരുന്നു. ബൈക്ക് യാത്രക്കാരായ രണ്ടു പേരും ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് കോഴിക്കോെട്ട സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

