Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_rightകടലാക്രമണത്തിൽ തോണി...

കടലാക്രമണത്തിൽ തോണി തകർന്നു; മണൽ തൊഴിലാളികൾ രക്ഷപ്പെട്ടു

text_fields
bookmark_border
കടലാക്രമണത്തിൽ തോണി തകർന്നു; മണൽ തൊഴിലാളികൾ രക്ഷപ്പെട്ടു
cancel
camera_alt

കോട്ടപ്പുഴ അഴിമുഖത്ത് കടലാക്രമണത്തിൽ

രണ്ടായി പിളർന്ന തോണി

വ​ട​ക​ര: ക​ട​ലാ​ക്ര​മ​ണ​ത്തി​ൽ തോ​ണി ത​ക​ർ​ന്ന് മ​ണ​ൽ തൊ​ഴി​ലാ​ളി​ക​ൾ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. കോ​ട്ട​പ്പു​ഴ അ​ഴി​മു​ഖ​ത്ത് വെ​ച്ചാ​ണ് സം​ഭ​വം. മ​ണ​ൽ ശേ​ഖ​രി​ച്ച് തി​രി​ച്ച് അ​ഴി​മു​ഖ​ത്തു​നി​ന്ന് ക​റു​വ പാ​ല​ത്തേ​ക്ക് വ​രു​ന്ന​തി​നി​ടെ തോ​ണി ക​ട​ലാ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടാ​യി മു​റി​ഞ്ഞ് വെ​ള്ള​ത്തി​ന​ടി​യി​ൽ താ​ഴ്ന്നു​പോ​കു​ക​യാ​യി​രു​ന്നു.

തൊ​ഴി​ലാ​ളി​ക​ളാ​യ ക​ള​ത്തി​ൽ സു​നി​ൽ കു​മാ​ർ, പാ​റേ​മ്മ​ൽ വാ​സു എ​ന്നി​വ​രാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. ക​ട​ലാ​ക്ര​മ​ണ​ത്തി​ൽ തോ​ണി​യി​ൽ​നി​ന്ന് തെ​റി​ച്ച് വെ​ള്ള​ത്തി​ൽ വീ​ണ ഇ​രു​വ​രും നീ​ന്തി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ​പെ​ട്ട തോ​ണി സു​നി​ൽ കു​മാ​റി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ്. ര​ണ്ടാ​യി പി​ള​ർ​ന്ന തോ​ണി പി​ന്നീ​ട്​ തി​ര​മാ​ല​യി​ൽ ക​ര​ക്ക​ടി​ഞ്ഞു.

ര​ണ്ടു മാ​സം മു​മ്പ് മ​റ്റൊ​രു തോ​ണി​യും അ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്നി​രി​ന്നു. പൂ​ഴി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മാ​ന്യ​മാ​യ വേ​ത​ന​വും ന​ഷ്ട​പ്പെ​ട്ട തോ​ണി​ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​ര​വും ന​ൽ​ക​ണ​മെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vatakara
News Summary - lightning accident in Kottapuzha
Next Story