ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസ്: പ്രതി പിടിയില്‍
text_fieldsവടകര: ബിസിനസ് ആരംഭിക്കാമെന്നും മകളുടെ അസുഖം മാറ്റിത്തരാമെന്നും പറഞ്ഞ് പണവും സ്വര്‍ണാഭരണവും തട്ടിയെടുത്ത പ്രതിയെ വടകര പൊലീസ് അറസ്റ്റു ചെയ്തു.
തമിഴ്നാട് അണ്ണാനഗര്‍ ഏര്‍വാടി ഹൗസ് നമ്പര്‍ 9/53 അബ്ദുൽ സമദിനെ(53)യാണ് വടകര സി.ഐ. ഹരീഷി െൻറ നേതൃത്വത്തിലുള്ള സ്ക്വാഡ് അറസ്റ്റു ചെയ്തത്. വടകര നടക്കുതാഴ സ്വദേശി കൊപ്ലിശ്ശേരി മീത്തല്‍ അബൂബക്കറി െൻറ പരാതിപ്രകാരമാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
2019 ഒക്ടോബറിൽ ഏര്‍വാടി ദര്‍ഗയില്‍ പ്രാര്‍ഥനക്ക് പോയ സമയത്താണ് പരാതിക്കാരന്‍ പ്രതിയെ പരിചയപ്പെടുന്നത്. ഈ പരിചയത്തി െൻറ പേരില്‍ സൗഹൃദം നടിച്ചാണ് കൂട്ടു ബിസിനസ് ആരംഭിക്കാനായി 10,74,000 രൂപയും മകളുടെ അസുഖം മാറ്റിത്തരാമെന്ന് വിശ്വസിപ്പിച്ച് 12 പവന്‍ സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്ത് വഞ്ചിച്ചെന്നാണ് പരാതി. അന്യായക്കാരന്‍ പല തവണ പ്രതിയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
സംഭവത്തിനു ശേഷം മുങ്ങിനടന്ന പ്രതിയെ സൈബര്‍ സെല്ലി െൻറ സഹായത്തോടെയാണ് ഏര്‍വാടിയിലെ വാടക വീട്ടില്‍ നിന്നും പൊലീസ് വലയിലാക്കിയത്. സംഘത്തില്‍ എസ്.ഐ പ്രകാശന്‍, സീനിയര്‍ സി.പി.ഒ ചിത്രദാസ് എന്നിവരുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

