Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോൺഗ്രസ്​ പുനഃസംഘടന പട്ടികക്കെതിരെ അമര്‍ഷം; സത്യഗ്രഹത്തില്‍നിന്ന്​ വിട്ടുനിന്നു

text_fields
bookmark_border
കോൺഗ്രസ്​ പുനഃസംഘടന പട്ടികക്കെതിരെ അമര്‍ഷം; സത്യഗ്രഹത്തില്‍നിന്ന്​ വിട്ടുനിന്നു
cancel
camera_alt

അഴിയൂരിൽ കോൺ​ഗ്രസ്​​ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളുടെ സത്യഗ്രഹം കെ.പി.സി.സി. സെക്രട്ടറി അഡ്വ. ഐ. മൂസ ഉദ്ഘാടനം ചെയ്യുന്നു

വടകര: പഞ്ചായത്ത് പ്ലാന്‍ ഫണ്ട് വെട്ടിക്കുറച്ച പിണറായി സര്‍ക്കാറി‍െൻറ നടപടിയില്‍ പ്രതിഷേധിച്ച് കെ.പി.സി.സി നിര്‍ദേശംപ്രകാരം വടകര മേഖലയില്‍ ജനപ്രതിനിധികളുടെ സത്യഗ്രഹ സമരത്തില്‍നിന്ന്​ ഒരു വിഭാഗം വിട്ടുനിന്നു. കെ.പി.സി.സി പുനഃസംഘടന പട്ടികയിൽ അനര്‍ഹര്‍ കയറിപ്പറ്റിയെന്നും സജീവ പ്രവര്‍ത്തകരെ തഴഞ്ഞുവെന്നും ആരോപിച്ചാണ് വടകര ​േബ്ലാക്ക്​ പഞ്ചായത്ത് പ്രസിഡൻറ്​ കോട്ടയില്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ മാറിനിന്നത്. അഴിയൂര്‍, ഒഞ്ചിയം മേഖലയിലാണ് രാധാകൃഷ്ണനെ അനുകൂലിക്കുന്ന ജനപ്രതിനിധികള്‍ മാറിനിന്നത്.

അഴിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തില്‍ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളുടെ സത്യഗ്രഹസമരം കെ.പി.സി.സി സെക്രട്ടറി അഡ്വ. ഐ. മൂസ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡൻറ്​ പി. ബാബുരാജ് അധ്യക്ഷത വഹിച്ചു. ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് ഓഫിസിന് മുമ്പില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ നടത്തിയ സത്യഗ്രഹ സമരം കെ.പി.സി.സി സെക്രട്ടറി സുനില്‍ മടപ്പള്ളി ഉദ്ഘാടനം ചെയ്തു. സി.കെ. വിശ്വനാഥന്‍ അധ്യക്ഷത വഹിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story