കോതി ബസാറിലെ രാത്രിക്കാഴ്ച കാണാൻ കെ.കെ. രമ എം.എൽ.എ
text_fieldsകെ.കെ. രമ എം.എൽ.എ കോതി ബസാർ സന്ദർശിക്കുന്നു
വടകര: റമദാൻ രാവുകളെ പകലാക്കുന്ന കോതി ബസാറിലെ രാത്രിക്കാഴ്ചകൾ കാണാൻ കെ.കെ. രമ എം.എൽ.എ എത്തി.
റമദാൻ തുടക്കമായാൽ ചെറുകിട വ്യാപാരം കൊണ്ട് ഉപജീവനം നടത്തുന്ന ഒരു ജനതയുടെ ജീവവായുവാണ് കോതി ബസാർ. വടകര താലൂക്കിലെ വിവിധ ഭാഗങ്ങളായ നാദാപുരം, കുറ്റ്യാടി, ഓർക്കാട്ടേരി, മേമുണ്ട, വില്യാപ്പളളി, കൈനാട്ടി, കോട്ടക്കൽ എന്നിങ്ങനെ വിവിധ സ്ഥലങ്ങളിൽനിന്ന് ആയിരങ്ങളാണ് ഇവിടെ നിത്യവുമെത്തുന്നത്.
ഖുർആൻ, കിതാബുകൾ, സുഗന്ധ ദ്രവ്യങ്ങൾ, ഉപ്പിലിട്ട പഴവർഗങ്ങൾ, ഹോട്ടൽ വിഭവങ്ങൾ, വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ എന്നിങ്ങനെ എല്ലാം ഇവിടെ കിട്ടും.
കഴിഞ്ഞ ദിവസം വൻ തിരക്കാണ് അനുഭവപ്പെട്ടത്. കോതി ബസാറിലെ സ്‍പെഷൽ ദം ചായ കുടിച്ച് എം.എൽ.എയും റമദാൻ കാഴ്ചകൾ കാണാനെത്തിയവർക്കൊപ്പം കൂടി. അത്താഴ കമ്മിറ്റി ഓഫിസും താഴെ അങ്ങാടി മഖാമും സന്ദർശിച്ചു. കോവിഡിന്റെ ആലസ്യത്തിൽനിന്നുണർന്ന് റമദാനിലെ ഇരുപത്തിയേഴാം രാവും വെള്ളിയാഴ്ച രാവും ഒന്നിച്ചതോടെ പള്ളികളിലെ തിരക്കുകൾക്കൊപ്പം കോതി ബസാറിലും വൻ തിരക്കാണ് അനുഭവപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

