വടകര മണ്ഡലത്തിനെ സംബന്ധിച്ച് മാത്രമല്ല, സംസ്ഥാനത്ത് ആകെ വികസനത്തിന്‍െറ പെരുമഴക്കാലം സമ്മാനിക്കാന്‍ കിഫ്ബിക്ക് കഴിഞ്ഞു.
64 കോടി രൂപയുടെ ആറു പദ്ധതികള്‍ക്കാണ് മണ്ഡലത്തില്‍ കിഫ്ബി വഴി ഫണ്ട് അനുവദിച്ചിരിക്കുന്നത്. ഇവയില്‍ ഒന്ന് പൂര്‍ത്തിയായി. മൂന്ന് പ്രവൃത്തികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. രണ്ട് പദ്ധതികള്‍ ഉടനെ ആരംഭിക്കും. 15.90 കോടി രൂപയാണ് നാരായണനഗരം ഇന്‍ഡോര്‍ സ്റ്റേഡിയത്തിനായി അനുവദിച്ചത്. ഒന്നാംഘട്ട പ്രവൃത്തി പൂര്‍ത്തികരിച്ചു. മുട്ടുങ്ങല്‍-നാദാപുരം പക്രംതളം റോഡിെൻറ നവീകരണത്തിനായി ലഭിച്ചത് 35 കോടി രൂപയാണ്. ജി.ജി.എച്ച്.എസ്.എസ് മടപ്പള്ളിക്ക് 3 .35 കോടി രൂപയും ,ജി.വി.എച്ച്.എസ്.എസ് മടപ്പള്ളിക്ക് 3 .28 കോടി രൂപയുമാണ് അനുവദിച്ചത്. പുതിയ കെട്ടിട നിര്‍മ്മാണം ഉള്പ്പെടെയാണിവിടെ യാര്ത്ഥ്യമാക്കുക. പ്രവൃത്തി ഉടന്‍ ആരംഭിക്കും.
അന്താരാഷ്ട നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി വടകര ജെ.എന്‍.എം.ജി.എച്ച്.എസിനു അഞ്ച് കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. മടപ്പള്ളി ഗവ. കോളജിെൻറ വികസനത്തിനായി അഞ്ച് കോടി രൂപ അനുവദിച്ചു.
Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.