Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_rightക​ട​ത്ത​നാ​ട് ലേ​ബ​ർ...

ക​ട​ത്ത​നാ​ട് ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് കോ-​ഓ​പ​റേ​റ്റി​വ് സൊ​സൈ​റ്റി ത​ട്ടി​പ്പ്; മു​ഖ്യപ്ര​തി​യു​മാ​യി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി

text_fields
bookmark_border
ക​ട​ത്ത​നാ​ട് ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് കോ-​ഓ​പ​റേ​റ്റി​വ് സൊ​സൈ​റ്റി ത​ട്ടി​പ്പ്; മു​ഖ്യപ്ര​തി​യു​മാ​യി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി
cancel
camera_alt

വ​ട​ക​ര ക​ട​ത്ത​നാ​ട് ലേ​ബ​ർ കോ​ൺ​ടാ​ക്ട് കോ-​ഓ​പ​റേ​റ്റി​വ് സൊ​സൈ​റ്റി നി​ക്ഷേ​പ ത​ട്ടി​പ്പ് കേ​സി​ൽ മു​ഖ്യ പ്ര​തി റി​നീ​ഷി​നെ​യും കൊ​ണ്ട് തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ന്നു

വ​ട​ക​ര: വ​ട​ക​ര ക​ട​ത്ത​നാ​ട് ലേ​ബ​ർ കോ​ൺ​ടാ​ക്ട് കോ​ഓ​പ​റേ​റ്റി​വ് സൊ​സൈ​റ്റി നി​ക്ഷേ​പ ത​ട്ടി​പ്പ് കേ​സി​ൽ മു​ഖ്യ പ്ര​തി​യെ​യും കൊ​ണ്ട് ക്രൈം​ബ്രാ​ഞ്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. കേ​സി​ലെ മു​ഖ്യ സൂ​ത്ര​ധാ​ര​ൻ പേ​രാ​മ്പ്ര ചേ​ന്നോ​ളി സ്വ​ദേ​ശി റി​നീ​ഷി​നെ​യും കൊ​ണ്ടാ​ണ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്. നി​ക്ഷേ​പ​ക​രി​ൽ നി​ന്നും ത​ട്ടി​യെ​ടു​ത്ത സ്വ​ർ​ണം, പ​ണ​യം വെ​ച്ച പ​യ്യോ​ളി​യി​ലെ സ്വ​കാ​ര്യ ബാ​ങ്കു​ക​ളി​ലും സ്വ​ർ​ണം വി​ൽ​പ​ന ന​ട​ത്തി​യ വ​ട​ക​ര സെ​ന്‍റ് ആ​ന്‍റ​ണീ​സ് സ്‌​കൂ​ളി​നു സ​മീ​പ​ത്തെ ജ്വ​ല്ല​റി​യി​ലും എ​ത്തി​ച്ചാ​ണ് റൂ​റ​ൽ ജി​ല്ല ക്രൈം ​ബ്രാ​ഞ്ച് ഡി.​വൈ.​എ​സ്.​പി. എ​ൻ. രാ​ജേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.

പ​യ്യോ​ളി​യി​ലെ സ്വ​കാ​ര്യ ബാ​ങ്കി​ൽ പ​ണ​യ​പെ​ടു​ത്തി​യ സ്വ​ർ​ണം അ​വി​ടെ നി​ന്നും തി​രി​ച്ചെ​ടു​ത്ത് പി​ന്നീ​ട് കൂ​ടു​ത​ൽ പ​ണ​ത്തി​നാ​യി വ​ട​ക​ര​യി​ലെ ജ്വ​ല്ല​റി​യി​ൽ വി​ൽ​പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. നി​ക്ഷേ​പ​ക​രി​ൽ നി​ന്നും ത​ട്ടി​യെ​ടു​ത്ത എ​ത്ര ഗ്രാം ​സ്വ​ർ​ണം വി​ൽ​പ​ന ന​ട​ത്തി എ​ന്ന​തു സം​ബ​ന്ധി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി വ​രി​ക​യാ​ണ്. മു​ട്ടു​ങ്ങ​ൽ സ്വ​ദേ​ശി അ​മ്മ​ദി​ന്‍റെ​യും ബ​ന്ധു​ക്ക​ളു​ടേ​യും നി​ക്ഷേ​പ​മാ​യി 20 ല​ക്ഷം രൂ​പ​യും നൂ​റ് പ​ വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​വും സൊ​സൈ​റ്റി​യി​ൽ നി​ക്ഷേ​പി​ച്ചി​രു​ന്നു.

നി​ക്ഷേ​പ തു​ക ന​ഷ്ട​പെ​ട്ടെ​ന്ന ഇ​വ​രു​ടെ പ​രാ​തി​യി​ലാ​ണ് കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​ഞ്ഞി​രു​ന്ന റി​നീ​ഷി​നെ തി​ങ്ക​ളാ​ഴ്ച ക്രൈം​ബ്രാ​ഞ്ച് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ​ത്. നി​ക്ഷേ​പ ത​ട്ടി​പ്പ് കേ​സി​ൽ ജൂ​ലൈ എ​ട്ടി​നാ​ണ് റി​നീ​ഷി​നെ പൊ​ലീ​സ് കോ​ട്ട​യ​ത്തു നി​ന്നും അ​റ​സ്റ്റ് ചെ​യ്ത​ത്. സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ൽ സ്വ​ർ​ണം നി​ക്ഷേ​പി​ച്ച രേ​ഖ​ക​ൾ അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ടു​ത്തു. നി​ക്ഷേ​പ​ക​ർ​ക്ക് റി​നീ​ഷ് സ്വ​ന്തം പേ​രി​ലാ​ണ് എ​ഗ്രി​മെ​ന്‍റ് ന​ൽ​കി​യി​രു​ന്ന​ത്.

നി​ക്ഷേ​പ​ക​രി​ൽ നി​ന്നും ഉ​യ​ർ​ന്ന പ​ലി​ശ വാ​ഗ്ദാ​നം ന​ൽ​കി 5.80 കോ​ടി രൂ​പ​യാ​ണ്സൊ​സൈ​റ്റി പി​രി​ച്ചെ​ടു​ത്ത​ത്. സ​ഹ​ക​ര​ണ സം​ഘം ഓ​ഡി​റ്റ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 2.16 കോ​ടി​യു​ടെ ക്ര​മ​ക്കേ​ടാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഈ ​കേ​സി​ലെ ര​ണ്ടാം പ്ര​തി​യാ​ണ് റി​നീ​ഷ്. ഒ​ന്നാം പ്ര​തി സൊ​സൈ​റ്റി സെ​ക്ര​ട്ട​റി പ്രീ​ണ, സം​ഘം മു​ൻ പ്ര​സി​ഡ​ന്‍റും കോ​ൺ​ഗ്ര​സ്സ് ഡി.​സി.​സി. സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന ടി.​വി. സു​ധീ​ർ​കു​മാ​ർ എ​ന്നി​വ​ർ റി​മാ​ൻ​ഡി​ലാ​ണ്. നേ​ര​ത്തെ കേ​സ് അ​ന്വേ​ഷി​ച്ചി​രു​ന്ന​ത് ഡി.​വൈ.​എ​സ്.​പി. ടി. ​മ​നോ​ഹ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു. ഉ​ദ്യോ​ഗ​സ്ഥ​ന് സ്ഥ​ലം മാ​റ്റം ല​ഭി​ച്ച​തോ​ടെ അ​ന്വേ​ഷ​ണം വ​ഴി മു​ട്ടി നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി വീ​ണ്ടും റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Policescamcooperative societykadathanad
News Summary - ക​ട​ത്ത​നാ​ട് ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് കോ-​ഓ​പ​റേ​റ്റി​വ് സൊ​സൈ​റ്റി ത​ട്ടി​പ്പ്; മു​ഖ്യപ്ര​തി​യു​മാ​യി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി
Next Story