Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_rightകെ. സുരേന്ദ്രന്റെ...

കെ. സുരേന്ദ്രന്റെ പ്രസ്താവന സി.പി.എം-ബി.ജെ.പി ബാന്ധവം തുറന്നുകാട്ടുന്നത് -ഷാഫി പറമ്പിൽ

text_fields
bookmark_border
കെ. സുരേന്ദ്രന്റെ പ്രസ്താവന സി.പി.എം-ബി.ജെ.പി ബാന്ധവം തുറന്നുകാട്ടുന്നത് -ഷാഫി പറമ്പിൽ
cancel
camera_alt

ഓർക്കാട്ടേരിയിൽ യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ പര്യടനം

വ​ട​ക​ര: പാ​ല​ക്കാ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ണ്ടാ​കി​ല്ലെ​ന്ന ബി.​ജെ.​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് കെ. ​സു​രേ​ന്ദ്ര​ന്റെ പ​രാ​മ​ർ​ശം സി.​പി.​എം-​ബി.​ജെ.​പി ബാ​ന്ധ​വം തു​റ​ന്നു​കാ​ട്ടു​ന്ന​താ​ണെ​ന്ന് വ​ട​ക​ര പാ​ർ​ല​മെ​ന്റ് യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ഷാ​ഫി പ​റ​മ്പി​ൽ. ഓ​ർ​ക്കാ​ട്ടേ​രി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​നി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു.

വ​ട​ക​ര​യി​ൽ മാ​ത്ര​മ​ല്ല, സം​സ്ഥാ​ന​ത്തെ എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും ബി.​ജെ.​പി​യും സി.​പി.​എ​മ്മും ത​മ്മി​ൽ ര​ഹ​സ്യ ധാ​ര​ണ​യു​ണ്ടെ​ന്ന് മു​മ്പേ പ​റ​ഞ്ഞ​താ​ണ്. ര​ണ്ടു കൂ​ട്ട​രു​ടെ​യും ല​ക്ഷ്യം കോ​ൺ​ഗ്ര​സ് മു​ക്ത ഭാ​ര​ത​മാ​ണ്. അ​തി​നു​വേ​ണ്ടി​യാ​ണ് ഇ​രു​കൂ​ട്ട​രും പ​ര​സ്പ​രം നീ​ക്കു​പോ​ക്കു​ക​ൾ ന​ട​ത്തു​ന്ന​തെന്ന് ഷാ​ഫി പ​റ​മ്പി​ൽ പ​റ​ഞ്ഞു. ലീ​ഗ് സ്റ്റേ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ. ഷം​സു​ദ്ദീ​ൻ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്‌​തു.

കോ​ട്ട​യി​ൽ രാ​ധാ​കൃ​ഷ്‌​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​കെ. ര​മ എം.​എ​ൽ.​എ, പാ​റ​ക്ക​ല്‍ അ​ബ്ദു​ല്ല, എ​ൻ. വേ​ണു, ഒ.​കെ. കു​ഞ്ഞ​ബ്ദു​ല്ല, പ്ര​ദീ​പ് ചോ​മ്പാ​ല, എ​ൻ.​പി. അ​ബ്‌​ദു​ല്ല ഹാ​ജി, അ​ഹ​മ്മ​ദ് പു​ന്ന​ക്ക​ൽ, സു​നി​ൽ മ​ട​പ്പ​ള്ളി, പ​റ​മ്പ​ത്ത് പ്ര​ഭാ​ക​ര​ൻ, സ​തീ​ശ​ൻ കു​രി​യാ​ടി, ബാ​ബു ഒ​ഞ്ചി​യം, അ​ഡ്വ. നാ​രാ​യ​ണ​ൻ നാ​യ​ർ, പി.​കെ. ഹ​ബീ​ബ്, വി.​പി. ദു​ല്‍ഖി​ഫി​ല്‍ എ​ന്നി​വ​ർ സം​സാ​രി​ച്ചു..

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shafi ParambilCPMBJPLok Sabha Elections 2024K.Surendran
News Summary - K. Surendran's statement exposes CPM-BJP nexus - Shafi Parambil
Next Story