Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_rightഐ.വി. ബാബു അനുസ്മരണം:...

ഐ.വി. ബാബു അനുസ്മരണം: കെ റെയിലിനെതിരെയുള്ള പ്രക്ഷോഭ വേദിയായി

text_fields
bookmark_border
kk rama -iv babu
cancel
camera_alt

ഐ.വി. ബാബു അനുസ്മരണത്തിൽ കെ.കെ. രമ എം.എൽ.എ സംസാരിക്കുന്നു

വ​ട​ക​ര: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ഐ.​വി. ബാ​ബു​വി​ന്‍റെ അ​നു​സ്മ​ര​ണ വേ​ദി കെ-​റെ​യി​ലി​നെ​തി​രെ സ​മ​ര​പ്ര​ഖ്യാ​പ​ന വേ​ദി​യാ​യി. വ​ട​ക​ര​യി​ൽ സം​ഘ​ടി​പ്പി​ച്ച ഐ.​വി. ബാ​ബു അ​നു​സ്മ​ര​ണം മേ​ധ പ​ട്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​നാ​ധി​പ​ത്യ വി​രു​ദ്ധ ന​ട​പ​ടി​ക്കെ​തി​രെ ധീ​ര​ത​യോ​ടെ പൊ​രു​തി​യ പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​ണ് ഐ.​വി ബാ​ബു​വെ​ന്നും അ​നു​സ്മ​ര​ണം സ​മ​ര​പോ​രാ​ട്ട​ത്തി​ന് ഊ​ർ​ജം ന​ൽ​കു​മെ​ന്ന് അ​വ​ർ പ​റ​ഞ്ഞു.

കെ-​റെ​യി​ൽ കൈ​യേ​റ്റ വി​ക​സ​ന​മാ​ണെ​ന്നും ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ തെ​മ്മാ​ടി പ്ര​വ​ർ​ത്ത​ന​ത്തെ പ​ല്ലും ന​ഖ​വും ഉ​പ​യോ​ഗി​ച്ച് ചെ​റു​ക്ക​ണ​മെ​ന്ന് കെ.​സി ഉ​മേ​ഷ് ബാ​ബു പ​റ​ഞ്ഞു. കെ-​റെ​യി​ൽ സ​മ​ര​ത്തെ വ​ർ​ഗീ​യ​വാ​ദി​ക​ളു​ടെ സ​മ​ര​മാ​യി ചാ​പ്പ കു​ത്തി പി​ന്നോ​ട്ട​ടി​പ്പി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ജീ​വി​ക്കാ​നു​ള്ള അ​തി​ജീ​വ​ന സ​മ​ര​ത്തി​ൽ​നി​ന്നും പി​ന്നോ​ട്ടി​ല്ലെ​ന്നും ഷാ​ജി പാ​ണ്ട്യാ​ല പ​റ​ഞ്ഞു.

കെ-​റെ​യി​ൽ സ​മ​ര​ങ്ങ​ളെ ക​രി​നി​യ​മ​ങ്ങ​ൾ കൊ​ണ്ടു​വ​ന്ന് ത​ക​ർ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും കെ-​റെ​യി​ൽ വി​വ​ര​ങ്ങ​ൾ ജ​ന​ങ്ങ​ളു​മാ​യി ച​ർ​ച്ച​ചെ​യ്യാ​ൻ മ​ടി​ക്കു​ന്ന​ത് വെ​ല്ലു​വി​ളി​യാ​ണെ​ന്നും യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ ബ​ൽ​റാം, രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എ​ന്നി​വ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IV BabuK Rail
News Summary - I.V. Babu Remembrance: K agitated against Rail
Next Story