Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅധ്യാപികമാർ പിടിയിലായ...

അധ്യാപികമാർ പിടിയിലായ ലഹരി കേസ്; മുഖ്യ കണ്ണികളിലൊരാൾ വയനാട് സ്വദേശിയെന്ന് സൂചന, ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും

text_fields
bookmark_border
അധ്യാപികമാർ പിടിയിലായ ലഹരി കേസ്; മുഖ്യ കണ്ണികളിലൊരാൾ വയനാട് സ്വദേശിയെന്ന് സൂചന, ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും
cancel

വടകര: അധ്യാപികമാർ ഉൾപെട്ട ലഹരി ഇടപാട് കേസിൽ ഉറവിടം തേടിയുളള പൊലീസിന്‍റെ അന്വേഷണം ഊർജിതമാക്കി. കേസിലെ മുഖ്യ കണ്ണികളിലൊരാൾ വയനാട് ബത്തേരി സ്വദേശിയെന്നാണ് സൂചന. നിരവധി ലഹരി കേസുകളിൽ പ്രതിയായ ഷിന്റോ ഷിബു(22)നെ കണ്ടെത്താൻ പൊലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപെടുവിക്കാനൊരുങ്ങുകയാണ്. ഇയാൾ സംസ്ഥാനംവിട്ടെന്ന സൂചനകളുടെ അടിസ്ഥാനത്തിൽ അന്വേഷണം ഇതര സംസ്ഥാനളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. വിദേശത്തേക്ക് കടക്കാനുളള സാധ്യത കണക്കിലെടുത്താണ് ലുക്ക് സർക്കുലർ പുറപെടുവിക്കുന്നത്.

അറസ്റ്റിലായ അധ്യാപികമാർ ഉൾപെട്ട പ്രതികളും ഷിന്‍റോയും തമ്മിലുള്ള ഇടപാടുകൾ സംബന്ധിച്ച് മുഴുവൻ വിവരങ്ങളും ശേഖരിച്ച് പഴുതടച്ചുള്ള അന്വേഷണമാണ് പൊലീസ് നടത്തുന്നത്. ലഹരി കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത പേരാമ്പ്ര ബി.ആർ.സിയിലെ അധ്യാപികമാരായ മരുതോങ്കര സ്വദേശി കീർത്തന, കൂരാച്ചുണ്ട് സ്വദേശി കാവ്യ, ആവള കുട്ടോത്ത് സ്വദേശി നീഷ്മ, ഡലിവറി ബോയ് ആയി ജോലി ചെയ്യുന്ന ഇരിട്ടി സ്വദേശി ജിജിൽ കുര്യാക്കോസ് എന്നിവർ കൈമാറിയ സന്ദേശങ്ങളും അക്കൗണ്ട് ഇടപാടുകളും വിലയിരുത്തിയാണ് പ്രത്യേക അന്വേഷണ സംഘം ഷിന്‍റോ ഷിബുവുമായുള്ള ഇവരുടെ ബന്ധം കണ്ടെത്തിയത്. ജിജിൽ കുര്യാക്കോസിനാണ് അധ്യാപികമാർ പണം കൈമാറിയിരുന്നത്. ജിജില്‍ ഈ തുക ഷിന്റോയുടെ അക്കൗണ്ടിലേക്കു മാറ്റും. വിദേശത്തുള്ള നമ്പർ ഉപയോഗിച്ച് ഇൻസ്റ്റാൾ ചെയ്ത വാട്സാപിലൂടെയാണ് ഇതിന്റെ സന്ദേശങ്ങൾ നൽകിവന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:look out noticeDrugcaseTeachers arrestedKozhikode
News Summary - അധ്യാപികമാർ പിടിയിലായ ലഹരി കേസ്; മുഖ്യ കണ്ണികളിലൊരാൾ വയനാട് സ്വദേശിയെന്ന് സൂചന,ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും
Next Story