Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭർതൃമതിയെ സൗഹൃദം നടിച്ച് പീഡിപ്പിച്ച ഓട്ടോഡ്രൈവർ അറസ്​റ്റിൽ

text_fields
bookmark_border
ഭർതൃമതിയെ സൗഹൃദം നടിച്ച് പീഡിപ്പിച്ച ഓട്ടോഡ്രൈവർ അറസ്​റ്റിൽ
cancel
camera_alt

ബിജിത്ത്​

പയ്യോളി: ഭർതൃമതിയായ യുവതിയുമായി സൗഹൃദം നടിച്ച് പീഡിപ്പിച്ച കേസിൽ യുവാവ് അറസ്​റ്റിലായി.

വടകര മുട്ടുങ്ങൽ വെസ്​റ്റിൽ രാമത്ത് വീട്ടിൽ ബിജിത്തിനെയാണ് (38) പയ്യോളി സി.ഐ എം.പി. ആസാദും സംഘവും ബുധനാഴ്ച രാത്രി അറസ്​റ്റ്​ ചെയ്തത്.

ഫോൺ നമ്പർ കൈക്കലാക്കിയ പ്രതി സൗഹൃദം നടിച്ച് യുവതിയുമായുള്ള ഫോൺ സംഭാഷണങ്ങൾ റെക്കോഡ് ചെയ്തിരുന്നു. പിന്നീട് ഫോൺ സംഭാഷണങ്ങൾ ഭർത്താവിന് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിക്കുകയായിരുന്നു.

ലോക്ഡൗണിനു മുമ്പ് യുവതിയെ മാനന്തവാടി ചുരം, മണിയൂർ തുടങ്ങിയ സ്ഥലങ്ങളിൽ പീഡനത്തിന് ഇരയാക്കിയതായാണ് പരാതി.

ഭർത്താവിനോട് സംഭവങ്ങൾ തുറന്നുപറഞ്ഞ ഇവർ പിന്നീട് പൊലീസിൽ പരാതി നൽകുകയായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story