Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കല്ലേരിയിൽ വീട് തകർന്നു; രണ്ടുപേർക്ക് പരിക്ക്
text_fieldsbookmark_border
കല്ലേരിയിൽ നിർമാണത്തിനിടെ തകർന്നുവീണ വീട്
വടകര: കല്ലേരിയിൽ നിർമാണത്തിലിരിക്കുന്ന വീട് തകർന്ന് രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾക്ക് പരിക്ക്. ചാത്ത്യാട്ട് ഫൈസലിന്റെ വീടാണ് കനത്തമഴയിൽ തകർന്നത്. ചൊവ്വാഴ്ച പകൽ 12ഓടെയാണ് സംഭവം. മുകൾനിലയുടെ ബീമിന്റെ കോൺഗ്രീറ്റ് നടന്നുകൊണ്ടിരിക്കെ താഴത്തെ ബീമും സ്ലാബും തകർന്നുവീഴുകയായിരുന്നു. ഇതരസംസ്ഥാന തൊഴിലാളികളായ സൽമാൻ, ഷാക്കിർ എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ സൽമാനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

