ഗ്യാസ് സിലിണ്ടറിൽനിന്ന് തീപടർന്ന് ഹോട്ടൽ കത്തിനശിച്ചു
text_fieldsവടകര: ഗ്യാസ് സിലിണ്ടറിൽനിന്ന് തീ പടർന്ന് ഹോട്ടലിൽ വൻ തീപിടിത്തം. വടകര മേപ്പയിൽ പച്ചക്കറിമുക്കിൽ ബഹറിൻ ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. ഗ്യാസ് സിലിണ്ടറിൽനിന്ന് തീ ഫ്രീഡ്ജിലേക്കു പടരുകയായിരുന്നു. ഹോട്ടലിനകത്ത് കനത്ത നാശനഷ്ടമുണ്ടായി. വയറിങ്, ഫ്രിഡ്ജ്, പാത്രങ്ങൾ, ഫർണിച്ചർ ഉൾപ്പെടെ കത്തിനശിച്ചു. വടകര അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ തീയണച്ചു. സ്റ്റേഷൻ ഓഫിസർ കെ. അരുണിന്റ നേതൃത്വത്തിൽ അസി. സ്റ്റേഷൻ ഓഫിസർ ടി. സജീവൻ, സുഭാഷ്, സന്ദീപ്, കെ. ദിൽഷാദ്, പ്രജിത്, പി.ടി. വിവേക്, കെ. ഷാജിൽ, വി.കെ. ആദർശ്, അഖിൽ ടി. ബാബു തുടങ്ങിയവർ നേതൃത്വം നൽകി.

