Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_rightകാ​ല​വ​ർ​ഷ​ക്കെ​ടു​തി ...

കാ​ല​വ​ർ​ഷ​ക്കെ​ടു​തി വ​ട​ക​ര താ​ലൂ​ക്കി​ൽ 14 വീ​ടു​ക​ൾ​ക്ക് നാ​ശം

text_fields
bookmark_border
heavy rain
cancel
camera_alt

സാൻഡ് ബാങ്ക്സിൽ വയൽവളപ്പിൽ സഫിയയുടെ വീട്

തകർന്നനിലയിൽ

വ​ട​ക​ര: തി​മി​ർ​ത്തു​പെ​യ്ത മ​ഴ​യി​ലും കാ​റ്റി​ലും വ​ട​ക​ര താ​ലൂ​ക്കി​ൽ 14 വീ​ടു​ക​ൾ​ക്ക് നാ​ശം. 13 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ഒ​രു വീ​ട് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. കാ​വി​ലും​പാ​റ വി​ല്ലേ​ജി​ലാ​ണ് വീ​ട് പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന​ത്. ഇ​വി​ടെ ര​ണ്ടു വീ​ടു​ക​ൾ​ക്ക് ഭാ​ഗി​ക​മാ​യി നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. നാ​ദാ​പു​രം, പു​റ​മേ​രി, വി​ല്യാ​പ്പ​ള്ളി, വ​ട​ക​ര, ന​ട​ക്കു​താ​ഴെ, ഏ​റാ​മ​ല, ഒ​ഞ്ചി​യം, ചോ​റോ​ട്, പാ​ല​യാ​ട്, ന​രി​പ്പ​റ്റ വി​ല്ലേ​ജു​ക​ളി​ൽ ഓ​രോ വീ​ടു​ക​ൾ​ക്കാ​ണ് നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​ത്.

ശ​നി​യാ​ഴ്ച ശ​ക്ത​മാ​യ കാ​റ്റി​ൽ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി​യാ​ണ് വീ​ടു​ക​ൾ​ക്ക് നാ​ശ​മു​ണ്ടാ​യ​ത്. കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ലെ നാ​ശ​ന​ഷ്ടം പൂ​ർ​ണ​മാ​യും തി​ട്ട​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. പ​ഞ്ചാ​യ​ത്തു​ക​ളാ​ണ് നാ​ശ​ന​ഷ്ടം തി​ട്ട​പ്പെ​ടു​ത്തി റ​വ​ന്യൂ വ​കു​പ്പി​ന് കൈ​മാ​റേ​ണ്ട​ത്.

മ​ല​യോ​ര മേ​ഖ​ല​യി​ലെ ന​ഷ്ട​മു​ണ്ടാ​യ വി​ള​ക​ളു​ടെ​യും മ​റ്റും വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല. തി​ങ്ക​ളാ​ഴ്ച​യോ​ടെ മാ​ത്ര​മേ ന​ഷ്ട​ത്തി​ന്റെ പൂ​ർ​ണ വി​വ​രം ല​ഭ്യ​മാ​വൂ. കാ​റ്റി​ൽ പ​ല​യി​ട​ത്തും മ​ര​ങ്ങ​ൾ വീ​ണ് വൈ​ദ്യു​തി​ബ​ന്ധം ത​ട​സ്സ​പ്പെ​ട്ടു.

കെ.​എ​സ്.​ഇ.​ബി​യും നാ​ട്ടു​കാ​രും പ​ല​യി​ട​ങ്ങ​ളി​ലും യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ രം​ഗ​ത്തി​റ​ങ്ങി​യാ​ണ് വൈ​ദ്യു​തി പു​നഃ​സ്ഥാ​പി​ച്ച​ത്. അഗ്നിരക്ഷാസേന ത​ല​ങ്ങും വി​ല​ങ്ങും ഓ​ടി​യാ​ണ് മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റി​യ​ത്. വൈ​ദ്യു​തി തൂ​ണു​ക​ൾ ത​ക​ർ​ന്ന് വൈ​ദ്യു​തി വ​കു​പ്പി​നും ന​ഷ്ട​മു​ണ്ടാ​യി. കാ​റ്റി​ൽ മ​ര​ങ്ങ​ൾ വീ​ടു​ക​ൾ​ക്ക് മു​ക​ളി​ൽ വീ​ണ് പ​ല​രും ത​ല​നാ​രി​ഴ​ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vadakara Talukheavy rain
News Summary - heavy rain; In Vadakara Taluk14 houses were damaged
Next Story