Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_right...

ഹ​രി​ത​ച​ട്ട​മാ​ണി​ത്ത​വ​ണ...

text_fields
bookmark_border
ഹ​രി​ത​ച​ട്ട​മാ​ണി​ത്ത​വ​ണ...
cancel
camera_alt

അഴിയൂരില്‍ ഹരിതകർമസേന പ്രവര്‍ത്തകര്‍ തയാറാക്കിയ കൊട്ടകളും മറ്റും

വ​​ട​​ക​​ര: അ​​ഴി​​യൂ​​രി​​ല്‍ ഗ്രാ​​മ പ​​ഞ്ചാ​​യ​​ത്തി​​ലെ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ 33 ബൂ​​ത്തു​​ക​​ളി​​ലും ഹ​​രി​​ത​​ച​​ട്ടം പാ​​ലി​​ക്കു​​ന്ന​​തി​​ന് ഹ​​രി​​ത​​ക​​ർ​​മ​​സേ​​ന പ്ര​​വ​​ര്‍ത്ത​​ക​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ വി​​പു​​ല​​മാ​​യ ഒ​​രു​​ക്ക​​ങ്ങ​​ള്‍ ന​​ട​​പ്പാ​​ക്കി. മാ​​ലി​​ന്യ​​ങ്ങ​​ൾ നി​​ക്ഷേ​​പി​​ക്കു​​ന്ന​​തി​​ന്​ ഓ​​ല​​കൊ​​ണ്ടു​​ണ്ടാ​​ക്കി​​യ കൊ​​ട്ട എ​​ല്ലാ ബൂ​​ത്തി​​ലും സ്ഥാ​​പി​​ച്ചു. ഗ്ലൗ​​സ്, മാ​​സ്​​​ക്, പി.​​പി.​​ഇ കി​​റ്റ് എ​​ന്നി​​വ നി​​ക്ഷേ​​പി​​ക്കാ​​ന്‍ ബ​​ക്ക​​റ്റും ക​​വ​​റും ബൂ​​ത്തി​​ന് പു​​റ​​ത്ത് വെ​​ക്കും.

അ​​ജൈ​​വ മാ​​ലി​​ന്യ​​ങ്ങ​​ളി​​ല്‍ ശാ​​സ്ത്രീ​​യ​​മാ​​യി സം​​സ്ക​​രി​​ക്കാ​​ന്‍ ക​​ഴി​​യു​​ന്ന​​ത് ഷ്രെ​​ഡി​​ങ്​ യൂ​​നി​​റ്റി​​ല്‍ കൊ​​ണ്ടു​​പോ​​കു​​ക​​യും അ​​ല്ലാ​​ത്ത​​ത് ഇ​​ന്‍സി​​ന​​റേ​​റ്റ​​റി​​ല്‍ സം​​സ്ക​​രി​​ക്കു​​ക​​യും ചെ​​യ്യും. ബ്രേ​​ക്ക് ദ ​​ചെ​​യി​​നി​െ​ൻ​റ ഭാ​​ഗ​​മാ​​യി എ​​ല്ലാ ബൂ​​ത്തി​​ലും ബ​​ക്ക​​റ്റി​​ല്‍ വെ​​ള്ള​​വും മ​​ഗും വെ​​ക്കും. കു​​ടി​​ക്കാ​​ന്‍ വെ​​ള്ള​​വും സ്​​​റ്റീ​​ല്‍ ഗ്ലാ​​സും ന​​ല്‍കു​​ന്ന​​താ​​ണ്. എ​​ല്ലാ ബൂ​​ത്തി​​ലും ഹ​​രി​​ത​​ക​​ർ​​മ​​സേ​​ന അം​​ഗ​​ങ്ങ​​ളെ ഡ്യൂ​​ട്ടി​​ക്ക് നി​​യ​​മി​​ച്ചു. മോ​​ഡ​​ല്‍ ബൂ​​ത്താ​​യ ചോ​​മ്പ​​ല നോ​​ര്‍ത്ത് എ​​ല്‍.​​പി സ്കൂ​​ളി​​ല്‍ ര​​ണ്ടു ഹ​​രി​​ത​​ക​​ർ​​മ​​സേ​​ന പ്ര​​വ​​ര്‍ത്ത​​ക​​ര്‍ ഡ്യൂ​​ട്ടി​​യി​​ലു​​ണ്ടാ​​കും. കോ​​വി​​ഡ് കാ​​ല​​ത്തെ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ ഹ​​രി​​ത​​ക​​ർ​​മ​​സേ​​ന അം​​ഗ​​ങ്ങ​​ള്‍ പാ​​ലി​​ക്കേ​​ണ്ട നി​​ര്‍ദേ​​ശ​​ങ്ങ​​ള്‍ ഉ​​പ വ​​ര​​ണാ​​ധി​​കാ​​രി ടി. ​​ഷാ​​ഹു​​ല്‍ ഹ​​മീ​​ദ് ഹ​​രി​​ത ക​​ർ​​മ​​സേ​​ന അം​​ഗ​​ങ്ങ​​ള്‍ക്ക് ന​​ല്‍കി. സേ​​ന ലീ​​ഡ​​ര്‍ ഷി​​നി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ഷ്രെ​​ഡി​​ങ്​ യൂ​​നി​​റ്റി​​ല്‍ ഓ​​ല​​കൊ​​ണ്ട് കൊ​​ട്ട, ബോ​​ര്‍ഡു​​ക​​ള്‍ എ​​ന്നി​​വ ഉ​​ണ്ടാ​​ക്കി​​യാ​​ണ് ഹ​​രി​​ത​​ക​​ർ​​മ​​സേ​​ന ത​​യാ​​റാ​​യ​​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Green protocolPanchayat election 2020environment friendlycoconut palm
Next Story