Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_rightഗ്യാസ് ടാങ്കർ...

ഗ്യാസ് ടാങ്കർ അപകടത്തിൽപെട്ടു; ഒഴിവായത് വൻ അപകടം

text_fields
bookmark_border
ഗ്യാസ് ടാങ്കർ അപകടത്തിൽപെട്ടു; ഒഴിവായത് വൻ അപകടം
cancel
camera_alt

ദേശീയപാതയിൽ കണ്ണൂക്കരയിൽ അപകടത്തിൽപെട്ട ടാങ്കർ ലോറി നീക്കുന്നു


വ​ട​ക​ര: ദേ​ശീ​യ​പാ​ത​യി​ൽ ക​ണ്ണൂ​ക്ക​ര​യി​ൽ ഗ്യാ​സ് ടാ​ങ്ക​ർ ലോ​റി അ​പ​ക​ട​ത്തി​ൽ​പെ​ട്ട്​ ഒ​ഴി​വാ​യ​ത് വ​ൻ അ​പ​ക​ടം. ഇ​ൻ​ഡാ​ൻ ക​മ്പ​നി​യു​ടെ ടാ​ങ്ക​ർ ലോ​റി​യാ​ണ് ദേ​ശീ​യ​പാ​ത​യി​ൽ​നി​ന്ന് തെ​ന്നി​മാ​റി റോ​ഡി​നോ​ട് ചേ​ർ​ന്ന പ​റ​മ്പി​െൻറ ഭാ​ഗ​ത്തേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ​ത്. ടാ​ങ്ക​ർ ലോ​റി​യി​ൽ ഗ്യാ​സ് ഇ​ല്ലാ​ത്ത​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി.

വ​ട​ക​ര ഭാ​ഗ​ത്തു​നി​ന്ന് ത​ല​ശ്ശേ​രി ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ടാ​ങ്ക​ർ. സം​ഭ​വം ന​ട​ന്ന സ്ഥ​ല​ത്തോ​ടു​ചേ​ർ​ന്ന് കി​ണ​റും വീ​ടു​ക​ളും ഉ​ണ്ട്. ടാ​ങ്ക​ർ​ലോ​റി കി​ണ​റി​നോ​ട് ചേ​ർ​ന്ന ഭാ​ഗ​ത്താ​ണ് ഇ​ടി​ച്ചു​ക​യ​റി​യ​ത്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ 11.15 ഓ​ടെ​യാ​ണ് സം​ഭ​വം. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത​യി​ൽ മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടാ​യി. ചോ​മ്പാ​ല പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ച്ചു. ര​ണ്ട് ക്രെ​യി​നു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ടാ​ങ്ക​ർ ലോ​റി റോ​ഡി​ലേ​ക്ക് മാ​റ്റി​ക്കൊ​ണ്ടു​പോ​യി.

മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ദേ​ശീ​യ​പാ​ത​യി​ൽ ഹി​ന്ദു​സ്ഥാ​ൻ പെ​ട്രോ​ളി​യ​ത്തി​െൻറ മം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ പാ​ല​ക്കാ​ട്ടേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന പാ​ച​ക​വാ​ത​ക ടാ​ങ്ക​ർ മ​റ്റൊ​രു ലോ​റി​യു​ടെ പി​ൻ​ഭാ​ഗ​ത്ത് ഇ​ടി​ച്ച​ശേ​ഷം നി​യ​ന്ത്ര​ണം​വി​ട്ട് പ​ഴ​യ ദേ​ശീ​യ​പാ​ത​യി​ലെ താ​ഴ്ച​യി​ലേ​ക്ക് തെ​ന്നി​മാ​റി അ​പ​ക​ട​ത്തി​ൽ​പെ​ട്ടി​രു​ന്നു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gas tanker
News Summary - Gas tanker crashes; Avoiding is a big accident
Next Story