Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_rightഉത്സവസ്ഥലത്തെ...

ഉത്സവസ്ഥലത്തെ ചൂതാട്ടം; പൊലീസുകാരനെ കുത്തിപ്പരിക്കേൽപിച്ചയാൾ പിടിയിൽ

text_fields
bookmark_border
gambling
cancel
camera_alt

ഷൈ​ജു

വ​ട​ക​ര: ഏ​റാ​മ​ല​യി​ൽ ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ടെ ചൂ​താ​ട്ടം ന​ട​ക്കു​ന്ന​ത​റി​ഞ്ഞ് സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന​ക്കെ​ത്തി​യ പൊ​ലീ​സു​കാ​ര​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച​യാ​ൾ അ​റ​സ്റ്റി​ലാ​യി. നാ​ദാ​പു​രം കാ​യ​പ്പ​ന​ച്ചി സ്വ​ദേ​ശി പു​തു​ക്കു​ൽ​താ​ഴെ കു​നി ഷൈ​ജു​വി​നെ​യാ​ണ് (39) എ​ട​ച്ചേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. എ.​ആ​ർ ക്യാ​മ്പി​ലെ പൊ​ലീ​സു​കാ​ര​ൻ ന​ടു​വ​ണ്ണൂ​ർ സ്വ​ദേ​ശി അ​ഖി​ലേ​ഷി​നെ​യാ​ണ് (33) ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​ത്രി 11.30ഓ​ടെ ഏ​റാ​മ​ല മ​ണ്ടോ​ള്ള​തി​ൽ ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ടെ ഷൈ​ജു ക​ത്തി​കൊ​ണ്ട് കു​ത്തി വീ​ഴ്ത്തി​യ​ത്.

പാ​ല​ക്കാ​ട് ഷോ​ള​യാ​ർ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ആ​ന​ക്ക​ട്ടി​യി​ൽ ഭാ​ര്യ​യു​ടെ ബ​ന്ധു​വീ​ടി​ന് സ​മീ​പം ഒ​ളി​ച്ചു താ​മ​സി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ പ്ര​തി പി​ടി​യി​ലാ​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ ജി​ല്ല പൊ​ലീ​സ് സൂ​പ്ര​ണ്ടി​ന്റെ ആ​ക്ഷ​ൻ ഗ്രൂ​പ് അം​ഗ​ങ്ങ​ളു​ടെ​യും എ​ട​ച്ചേ​രി എ​സ്.​ഐ യൂ​സ​ഫി​ന്റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​യെ എ​ട​ച്ചേ​രി​യി​ലെ​ത്തി​ച്ച് സി.​ഐ ശി​വ​ൻ ചോ​ടോ​ത്ത് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. നാ​ദാ​പു​രം, വ​ള​യം, ത​ല​ശ്ശേ​രി പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ക​ഞ്ചാ​വ് കേ​സു​ക​ളി​ലും തീ​വെ​പ്പ്, അ​ടി​പി​ടി കേ​സു​ക​ളി​ലും പ്ര​തി​യാ​ണ് ഷൈ​ജു.

2021ൽ ​നാ​ദാ​പു​രം പൊ​ലീ​സ് റൗ​ഡി ലി​സ്റ്റി​ൽ​പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്ന് ന​ല്ല​ന​ട​പ്പ് നി​ർ​ദേ​ശി​ച്ച് ആ​ർ.​ഡി.​ഒ കോ​ട​തി ജാ​മ്യം അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു. സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ വി.​വി. ഷാ​ജി, വി.​സി. ബി​നീ​ഷ്, കെ. ​ദീ​പ​ക് എ​ന്നി​വ​ർ പ്ര​തി​യെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gamblingman arrested for attacking policeman
News Summary - gambling at the festival; The man who stabbed the policeman was arrested
Next Story