ട്രെയിനിൽ സുഹൃത്തുക്കൾ തമ്മിൽ തല്ല്
text_fieldsവടകര: ട്രെയിനിൽ ഇതര സംസ്ഥാനക്കാരായ സുഹൃത്തുക്കൾ തമ്മിൽ ഏറ്റുമുട്ടി പുറത്തേക്ക് തെറിച്ചു വീണ യുവാവിന് ഗുരുതര പരിക്ക്. ഉത്തർപ്രദേശ് സ്വദേശി വിവേകിനാണ് ഗുരുതര പരിക്കേറ്റത്. വെള്ളിയാഴ്ച വൈകീട്ട് മൂന്നര മണിയോടെ കണ്ണൂർ-എറണാകുളം ഇന്റർ സിറ്റി എക്സ് പ്രസിലാണ്. ട്രെയിൻ കണ്ണൂക്കര എത്തിയപ്പോൾ കൈയാങ്കളിക്കിടയിൽ ആസാം സ്വദേശി മുഫാദൂർ എന്നയാൾ സുഹൃത്തിനെ പുറത്തേക്ക് തള്ളുകയായിരുന്നു.
പ്രതിയെ ആർ.പി.എഫ് എ.എസ്.ഐ ബിനീഷ് കസ്റ്റഡിയിലെടുത്ത് വടകര പൊലീസിൽ ഏല്പിച്ചു. പ്രതിയെ കോഴിക്കോട് റെയിൽവേ പൊലീസിന് കൈമാറി. പരിക്കേറ്റ യുവാവിനെ ചോമ്പാല പൊലീസും ആർ.പി.എഫും ചേർന്ന് വടകര ജില്ലാ ആശുപത്രിയിലും പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളജിലും എത്തിച്ചു .

