വടകരയിൽ തെരുവുനായുടെ വിളയാട്ടം; നാലു പേർക്ക് കടിയേറ്റു
text_fieldsകാലിന് തെരുവുനായുടെ കടിയേറ്റ തമിഴ്നാട് സ്വദേശി ഷെവത്താൻ, സരോജിനിയുടെ കൈകൾക്ക് കടിയേറ്റ നിലയിൽ
വടകര: ടൗണിലും പരിസരത്തുമായി തെരുവുനായുടെ വിളയാട്ടം; നാലു പേർക്ക് കടിയേറ്റു. ശരീഫ് വള്ള്യാട്, അതുൽ പുതിയാപ്പ്, തമിഴ്നാട് സ്വദേശി ഷെവത്താൻ, എളമ്പിലാട് സരോജിനി എന്നിവരെയാണ് നായ് കടിച്ച് പരിക്കേൽപിച്ചത്. ഞായറാഴ്ച രാവിലെയോടെയാണ് മൂന്നു പേർക്ക് കടിയേറ്റത്.
ശരീഫിനെയും അതുലിനെയും മാർക്കറ്റിൽനിന്നും സരോജിനിയെ വീട്ടിൽനിന്നും ഷെവത്താനെ പഴയ സ്റ്റാൻഡിൽ കിടന്നുറങ്ങുമ്പോൾ പുലർച്ചെയോടെയുമാണ് നായ് കടിച്ചത്. കടിയേറ്റവർ ജില്ല ആശുപത്രിയിൽ ചികിത്സ തേടി.
കണ്ണിൽ കണ്ടവരെയൊക്കെ നായ് ആക്രമിക്കാൻ തുടങ്ങിയതോടെ പലരും ജീവനുംകൊണ്ട് ഓടുകയുണ്ടായി. വടകരയിലും പരിസരപ്രദേശങ്ങളിലുമായി രണ്ടു ദിവസത്തിനിടെ 12 പേർക്ക് നായുടെ കടിയേൽക്കുകയുണ്ടായി. കഴിഞ്ഞയാഴ്ച ജില്ല ആശുപത്രി പരിസരത്തുനിന്ന് നിരവധി പേർക്ക് നായുടെ കടിയേൽക്കുകയുണ്ടായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

