Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_rightദേ​ശീ​യ​പാ​ത​യി​ൽ...

ദേ​ശീ​യ​പാ​ത​യി​ൽ ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് നാ​ല് പേ​ർ​ക്ക് പ​രി​ക്ക്

text_fields
bookmark_border
ദേ​ശീ​യ​പാ​ത​യി​ൽ ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് നാ​ല് പേ​ർ​ക്ക് പ​രി​ക്ക്
cancel
Listen to this Article

വ​ട​ക​ര: മ​ട​പ്പ​ള്ളി കോ​ള​ജി​ന് സ​മീ​പം ദേ​ശീ​യ​പാ​ത​യി​ൽ ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് അ​ച്ഛ​നും മ​ക്ക​ളു​മ​ട​ക്കം നാ​ല് പേ​ർ​ക്ക് പ​രി​ക്ക്. ക​ണ്ണൂ​ർ പേ​രാ​വൂ​ർ സ്വ​ദേ​ശി​ക​ളാ​യ നി​ടും​പൊ​യി​ൽ രാ​ജ​ൻ (50), മ​ക്ക​ളാ​യ ശ്രീ​ജി​ന (24), ശ്രീ​നി​ദ് (9), ശ്രീ​ജി​ന​യു​ടെ സു​ഹൃ​ത്ത് ദി​യ (24)എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​വ​രെ വ​ട​ക​ര പാ​ർ​ക്കോ ആ​ശു​പ​ത്രി​യി​ലും ആ​ശ ആ​ശു​പ​ത്രി, ജി​ല്ല ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ലും എ​ത്തി​ച്ച് പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ രാ​ജ​​ൻ, മ​ക്ക​ളാ​യ ശ്രീ​ജി​ന ശ്രീ​നി​ദ് എ​ന്നി​വ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. ദി​യ പാ​ർ​ക്കോ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നി​നാ​ണ് അ​പ​ക​ടം. കോ​ഴി​ക്കോ​ടു​നി​ന്ന് ക​ണ്ണൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​റും കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം.

കോ​ഴി​ക്കോ​ട് ദേ​വ​ഗി​രി കോ​ള​ജി​ൽ പ​ഠി​ക്കു​ന്ന മ​ക​ൾ ശ്രീ​ജി​ന​യെ​യും സു​ഹൃ​ത്ത് ദി​യ​യെ​യും കൂ​ട്ടി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​വെ​യാ​ണ് അ​പ​ക​ടം. കാ​റി​നു​ള്ളി​ൽ അ​ക​പ്പെ​ട്ട​വ​രെ ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് കാ​റി​ന്റെ മു​ൻ​ഭാ​ഗം പൊ​ട്ടി​ച്ചാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. മ​ണി​ക്കൂ​റോ​ളം ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​തം സ്തം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident
News Summary - four injured in madappally road accident
Next Story